Uncategorized

വീഡിയോ സ്ട്രിംഗർമാരുടെ പാനൽ: അപേക്ഷ ക്ഷണിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തൃശൂർ ജില്ലയിൽ പി.ആർ.ഡിയുടെ വീഡിയോ സ്ട്രിംഗർ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
യോഗ്യത: ദൃശ്യമാധ്യമ രംഗത്ത് വാർത്താ വിഭാഗത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം. അപേക്ഷിക്കുന്ന ജില്ലയിൽ സ്ഥിര താമസമായിരിക്കണം, പ്രീഡിഗ്രി/പ്ലസ്ടു അഭിലഷണീയം, സ്വന്തമായി ഫുൾ എച്ച്.ഡി. പ്രൊഫഷണൽ ക്യാമറ, ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാകണം. ദൃശ്യങ്ങൾ വേഗത്തിൽ അയക്കുന്നതിനുള്ള സംവിധാനവും പരിജ്ഞാനവും ഉണ്ടാകണം.
അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 20.
അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും www.prd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും ഹാജരാക്കണം.

Related Articles

Back to top button