InternationalLatest
യുഎസ് ഓപ്പണ്‍ കിരീടം നവോമി ഒസാക്കയ്ക്ക്
ശ്രീജ.എസ്
ജപ്പാന് താരം നവോമി ഒസാക്ക യു.എസ് ഓപ്പണ്‍ ടെന്നീസ് വനിതാ ചാമ്പ്യന്‍. ഫൈനലില്‍ ബെലാറസ് താരം വിക്ടോറിയ അസറങ്കയെ പരാജയപ്പെടുത്തിയാണ് ഒസാക്ക യു.എസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനിടെയാണ് വിക്ടോറിയ അസറങ്കയെ തോല്പിച്ചത്. ഒസാക്കയുടെ മൂന്നാം ഗ്രാന്സ്ലാം കിരീടമാണിത്. യുഎസ് ഓപ്പണില്‍ താരത്തിന്റെ രണ്ടാം കിരീടനേട്ടവും ഇരുപത്തിരണ്ടുകാരിയായ ഒസാക്ക 1-6, 6-3, 6-3 എന്ന സ്കോറിനാണ് അസറങ്കയെ പരാജയപ്പെടുത്തിയത്.