India

സിനിമഷൂട്ടിങ്ങിനായി പാമ്പുകളെ ഉപയോഗിക്കാന്‍ പാടില്ല

“Manju”

ശ്രീജ.എസ്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിമ്പുനായകനായി എത്തുന്ന പുതിയ ചിത്രത്തില്‍ പാമ്പി
നെ പിടിക്കുന്ന വിഡിയോ പുറത്തുവന്നതോടെ വിവാദത്തിലായിരിക്കുകയാണ് ഈശ്വരന്‍.

സിനിമഷൂട്ടിങ്ങിനായി പാമ്പുകളെ ഉപയോഗിക്കാന്‍ പാടില്ല. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ത്ഥ പാമ്പിനെയാണെന്ന് തെളിഞ്ഞാല്‍ വന്യജീവിസംരക്ഷണ നിയമത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ട്.

സമീപത്തുള്ള മരത്തില്‍ നിന്ന് പാമ്പിനെ പിടിച്ച്‌ ചാക്കിലാക്കുന്ന വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
വിഡിയോയില്‍ താരത്തിനൊപ്പം രണ്ട് പേരെ കൂടി കാണാവുന്നതാണ്.

വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ താരത്തിനെതിരെ വനം വകുപ്പിന് പരാതി നല്‍കുകയായിരുന്നു. കൂടാതെ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്കും പരാതി നല്‍കി കഴിഞ്ഞു.

Related Articles

Back to top button