Business

ഓഹരിവിപണികളിൽ വൻ മുന്നേറ്റം; സെൻസെക്സ് ആദ്യമായി 52,000 കടന്നു

“Manju”

മുംബൈ : ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ വൻ മുന്നേറ്റം. ആദ്യമായി സെൻസെക്സ് 52,000 കടക്കുന്ന കാഴ്ചയാണ് വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ കാണാനായത്. സെൻസെക്സിൽ ഇതുവരെ 524.61 പോയിന്റിന്റെ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്. ഉയർച്ചയോടെ സെൻസെക്സ് 52,068.91 പോയിന്റിലെത്തി. 138.80 പോയിന്റിന്റെ ഉയർച്ചയോടെ നിഫ്റ്റി 15,302.10 ആയി.

ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തരസൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1086 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണുള്ളത്. ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ടൈറ്റാൻ, എസ്ബിഐ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.

അതേസമയം 367 ഓഹരികൾക്ക് നഷ്ടമുണ്ടായി. ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഒൻജിസി തുടങ്ങിയ കമ്പനികൾക്കാണ് ഇന്ന് നഷ്ടമുണ്ടായിരിക്കുന്നത്. 75 ഓഹരികൾക്ക് മാറ്റമില്ല.

Related Articles

Back to top button