IndiaLatest

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 86 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 44,281 കേസുകള്‍

“Manju”

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 86 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 44,281 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു. 512 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തി എണ്ണം 80 ലക്ഷം കടന്നു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 86,36,012 ആയി. ഇതുവരെ 1,27,571 കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു.

106 ദിവസത്തെ ഇടവേളക്ക് ശേഷം ചികിത്സയിലുള്ള രോഗികളുടെ എണ്ണം 5 ലക്ഷത്തില്‍ താഴെയായി. പ്രതിദിന രോഗമുക്തര്‍ വീണ്ടും അരലക്ഷം കടന്നു. 80,13,784 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. രോഗമുക്തിനിരക്ക് 92.79 ശതമാനമായപ്പോള്‍ മരണ നിരക്ക് 1.48 ശതമാനമായി തുടരുന്നു. 11,53,294 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചതോടെ, ആകെ പരിശോധനകളുടെ എണ്ണം 12 കോടി കടന്നു. ഇന്നലെ ഡല്‍ഹിയിലാണ് റെക്കോര്‍ഡ് പ്രതിദിന രോഗബാധയുണ്ടാത്. തെക്കന്‍ ഡല്‍ഹിയിലെ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെയ്‌നമെന്റ് സോണ്‍ പരിധിയിലായി. മഹാരാഷ്ട്ര ,ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പ്രതിദിന കേസുകള്‍ മാറ്റമില്ലാതെ തുടരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുണ്ടായിരുന്ന പൂനെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10,000 മായി കുറഞ്ഞു.

Related Articles

Back to top button