International

കോവിഡ് ലോക്ക്ഡൗണ്‍ : കുട്ടികളെ എങ്ങനെ ബാധിച്ചുവെന്ന് പഠനം

“Manju”

ശ്രീജ.എസ്

ലണ്ടന്‍: കോവിഡ് മനുഷ്യരാശിയെ ഏതുവിധത്തില്‍ ബാധിച്ചുവെന്നതു സംബന്ധിച്ച്‌ പഠനങ്ങള്‍ നടക്കുന്നതെ ഉള്ളു. ഇതിനിടെ വന്ന ഒരു പഠന റിപ്പോര്‍ട്ട് ലോക്ക്ഡൗണ്‍ കുട്ടികളെ എങ്ങനെ ബാധിച്ചുവെന്ന് സൂചിപ്പിക്കുന്നതാണ്.
കത്തിയും ഫോര്‍ക്കും ഉപയോഗിച്ച്‌ ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ മറന്നുവെന്നാണ് ലണ്ടന്‍ അടിസ്ഥാനമായുള്ള ഒരു പഠന റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത് .

തങ്ങളുടെ ഉള്ളിലെ കഴിവുകള്‍ പുറത്തെടുക്കാന്‍ ഈ കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പഠനം പറയുന്നു . അതുകൊണ്ടു തന്നെ എത്രയും വേഗം സ്കൂളുകള്‍ തുറക്കണമെന്നും പഴയപോലെ പ്രവൃത്തി ദിനങ്ങള്‍ തുടങ്ങണമെന്നുമാണ് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള പോംവഴിയായി റിപ്പോര്‍ട്ടില്‍ പറയുന്നത് .മറ്റുള്ള കുട്ടികളുമായി ഇടപഴകുടുമ്പോഴാണ് കുട്ടികള്‍ സഹവര്‍ത്തിത്വം കൂടുതലായി മനസിലാക്കുക. അതിന് സ്കൂളിനെക്കാള്‍ മികച്ചൊരു ഇന്‍സ്റ്റിറ്റ്യൂഷന്‍ ഇല്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു.

ലോക്ക്ഡൗണ്‍ മൂന്നു തരത്തിലാണ് കുട്ടികളെ സ്വാധീനിച്ചിരിക്കുന്നത് . പഠന സംഘത്തിലെ ചീഫ് ഇന്‍സ്പെക്ടറായ അമാന്‍ഡ സ്പൈല്‍മാന്‍ പറയുന്നു. അതില്‍ പ്രധാനമാണ് കുട്ടികള്‍ കത്തിയും ഫോര്‍ക്കും ഉപയോഗിക്കാന്‍ മറന്നുവെന്നതും അമാന്‍ഡ പറയുന്നു. ജീവിതം പഴയപോലെയാകാന്‍ സമയം വേണ്ടിവരുമെന്ന് പറയുമ്ബോഴും അത് കുട്ടികളെ ബാധിക്കാതെ സൂക്ഷിക്കണമെന്ന ഉപദേശവും അമാന്‍ഡ നിര്‍ദ്ദേശിച്ചു.

Related Articles

Back to top button