India

ആഗോള ആയുർവേദ കേന്ദ്രം സ്ഥാപിക്കും :പ്രധാനമന്ത്രി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡൽഹി: ഇന്ത്യയില്‍ ആഗോള ആയൂര്‍വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി. പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങള്‍ക്ക് കരുത്ത് പകരാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം. ആയുര്‍വേദ ദിനത്തോടനുബന്ധിച്ച്‌ വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്ത് രണ്ട് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജാംനഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ് ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍ ആയുര്‍വേദ (ഐ.ടി.ആര്‍.എ.), ജയ്പൂരില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എന്‍.ഐ.എ.) എന്നീ സ്ഥാപനങ്ങളാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്.

“ആയൂര്‍വേദ ഗവേഷണവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ഇന്ത്യയില്‍ ആഗോള ആയൂര്‍വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളിലൂടെ ഗവേഷണത്തിന് കരുത്ത് പകരുകയാണ് ലക്ഷ്യം”. പ്രധാനമന്ത്രി പറഞ്ഞു

Related Articles

Back to top button