Kerala

സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്

“Manju”

കേരളത്തില്‍ ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 799
എറണാകുളം 756
തൃശൂർ 677
മലപ്പുറം 588
കൊല്ലം 489
ആലപ്പുഴ 468
തിരുവനന്തപുരം 439
പാലക്കാട്‌ 438
കോട്ടയം 347
കണ്ണൂർ 240
പത്തനംതിട്ട 189
ഇടുക്കി 187
വയനാട് 106
കാസർഗോഡ് 81
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 4988 പേർക്ക്. ഉറവിടം അറിയാത്ത കേസുകൾ :643…മരണം :26.. ഇന്ന് 6201 പേർ രോഗമുക്തി നേടി.

തിരുവനന്തപുരം• സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര്‍ 240, പത്തനംതിട്ട 189, ഇടുക്കി 187, വയനാട് 106, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,221 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 53,65,288 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി രവീന്ദ്രന്‍ (59), തോട്ടയ്ക്കല്‍ സ്വദേശി രാജദാസ് (85), നേമം സ്വദേശിനി ഗോമതി (62), വര്‍ക്കല സ്വദേശിനി തുളസമ്മ (52), പേരൂര്‍ക്കട സ്വദേശി വിന്‍സന്റ് (68), തിരുവനന്തപുരം സ്വദേശി ജയരാജന്‍ (53), കൊല്ലം കൊട്ടാരക്കര സ്വദേശി ബഷീര്‍ (60), ഇടത്തറ സ്വദേശി മാണി (60), മൈനാഗപ്പള്ളി സ്വദേശി അജിമോന്‍ (39), ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ഹംസ (80), കരുവാറ്റ സ്വദേശി ടി.കെ. ജോസഫ് (80), കോട്ടയം സ്വദേശിനി കൊച്ചുപെണ്ണ് (90), പുതുപ്പള്ളി സ്വദേശി പുരുഷന്‍ (60), താഴത്തങ്ങാടി സ്വദേശി മുഹമ്മദ് കുട്ടി (77), എറണാകുളം ഏറമല്ലൂര്‍ സ്വദേശിനി ഫാത്തിമ ഇബ്രാഹിം (85), അരങ്ങത്ത് ക്രോസ് റോഡ് സ്വദേശിനി ഹംസ ബീവി (78), പവര്‍ഹൗസ് സ്വദേശി രാധാകൃഷ്ണന്‍ (57), തൃശൂര്‍ ചിറ്റിശേരി സ്വദേശി ബാബു (54), കരിക്കുഴി സ്വദേശി സുലൈമാന്‍ (68), പൊന്‍കുന്നം സ്വദേശി സുബ്രഹ്മണ്യന്‍ (86), പാലക്കാട് ആലത്തൂര്‍ സ്വദേശിനി സാറാമ്മ (74), ഒറ്റപ്പാലം സ്വദേശി അലി (69), മലപ്പുറം മൂത്തേടം സ്വദേശി വീരന്‍ (75), പൂക്കോട്ടൂര്‍ സ്വദേശി നിസാര്‍ (32), പൊന്നാനി സ്വദേശിനി സാറു (71), കണ്ണൂര്‍ ചേലാട് സ്വദേശി കെ.എം. ഹംസ (60) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1822 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 766, എറണാകുളം 558, തൃശൂര്‍ 658, മലപ്പുറം 562, കൊല്ലം 476, ആലപ്പുഴ 462, തിരുവനന്തപുരം 316, പാലക്കാട് 235, കോട്ടയം 345, കണ്ണൂര്‍ 139, പത്തനംതിട്ട 140, ഇടുക്കി 154, വയനാട് 104, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

55 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 13, എറണാകുളം 11, കണ്ണൂര്‍ 7, പത്തനംതിട്ട, കോഴിക്കോട് 5 വീതം, കൊല്ലം, തൃശൂര്‍ 3 വീതം, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6201 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 727, കൊല്ലം 613, പത്തനംതിട്ട 89, ആലപ്പുഴ 415, കോട്ടയം 317, ഇടുക്കി 78, എറണാകുളം 707, തൃശൂര്‍ 866, പാലക്കാട് 338, മലപ്പുറം 522, കോഴിക്കോട് 781, വയനാട് 160, കണ്ണൂര്‍ 431, കാസര്‍ഗോഡ് 157 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 77,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,34,730 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,16,923 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,448 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,475 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2130 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 11), നെടുമ്പ്രം (സബ് വാര്‍ഡ് 12), റാന്നി പഴയങ്ങാടി (സബ് വാര്‍ഡ് 10), മലയാലപ്പുഴ (സബ് വാര്‍ഡ് 11), ചെറുകോല്‍ (സബ് വാര്‍ഡ് 5, 7), പാലക്കാട് ജില്ലയിലെ കരിമ്പുഴ (15), കൊല്ലങ്കോട് (11), തേന്‍കര (4), വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ (സബ് വാര്‍ഡ് 14), കൊല്ലം ജില്ലയിലെ വിളക്കുടി (സബ് വാര്‍ഡ് 1), മലപ്പുറം ജില്ലയിലെ മാറാഞ്ചേരി (സബ് വാര്‍ഡ് 1, 3, 4, 5, 6, 7, 8, 10, 12, 13, 14, 15, 16, 17, 19) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 616 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
*************************************************************************************************************

കോഴിക്കോട് 799 പേർക്ക് കോവിഡ്

വി.എം.സുരേഷ്കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 799 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 7
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 13
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 8
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 771

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 7
ചങ്ങരോത്ത് – 1
ചേമഞ്ചേരി – 4
ഏറാമല – 1
കോഴിക്കോട് കോര്‍പ്പറേഷന്‍- 1

• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 13
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
ചാത്തമംഗലം – 2
നാദാപുരം – 2
ചങ്ങരോത്ത് – 1
ചെക്യാട് – 1
കുറ്റ്യാടി – 1
മേപ്പയ്യൂര്‍ – 1
താമരശ്ശേരി – 1
തൂണേരി – 1
വളയം – 1

• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 8

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 ( ഗോവിന്ദപുരം)
ചോറോട് – 1
കൊടുവളളി – 1
ഫറോക്ക് – 1
നാദാപുരം – 1
താമരശ്ശേരി – 1
വടകര – 1
വളയം – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 176

(ബേപ്പൂര്‍, കല്ലായി, പന്നിയങ്കര, കുറ്റിച്ചിറ, തടമ്പാട്ടുതാഴം, മായനാട്, പാളയം, പയ്യാനക്കല്‍, ചാലപ്പുറം, പുതിയറ, ചേവായൂര്‍, ചെലവൂര്‍, ഗോവിന്ദപുരം, പുതിയപാലം, കൊമ്മേരി, ചെറുവണ്ണൂര്‍, സിവില്‍, എലത്തൂര്‍, പൊക്കുന്ന്, കുതിരവട്ടം, വളയനാട്, നടുവട്ടം, ചക്കുംകടവ്, വെസ്റ്റ്ഹില്‍, അരക്കിണര്‍, കിണാശ്ശേരി, മീഞ്ചന്ത, കോയവളപ്പ്, വൈ.എം. ആര്‍. സി. റോഡ്, കല്ലുത്താന്‍കടവ്, നടക്കാവ്, നല്ലളം, നെല്ലിക്കോട്, തിരുവണ്ണൂര്‍, കൊളത്തറ, പുതിയങ്ങാടി, ചേവരമ്പലം, എരഞ്ഞിപ്പാലം, പാവങ്ങാട്, കണ്ണഞ്ചേരി, അശോകപുരം, കണ്ണാടിക്കല്‍, ഡിവിഷന്‍ 28, 32, 36, 49, 50, 51, 52, 53, 55, 57, 58, 75)

വടകര – 41
ചങ്ങരോത്ത് – 38
ചോറോട് – 32
പയ്യോളി – 29
ചേമഞ്ചേരി – 25
ഒളവണ്ണ – 23
പെരുമണ്ണ – 23
നരിക്കുനി – 22
താമരശ്ശേരി – 22
കൊയിലാണ്ടി – 21
കൊടിയത്തൂര്‍ – 20
ന•ണ്ട – 16
കിഴക്കോത്ത് – 15
ചാത്തമംഗലം – 14
ചേളന്നൂര്‍ – 13
എടച്ചേരി – 13
തൂണേരി – 13
ഫറോക്ക് – 12
കക്കോടി – 11
ഉള്ള്യേരി – 11
കൂരാച്ചുണ്ട് – 10
കാക്കൂര്‍ – 9
പുറമേരി – 9
ഉണ്ണിക്കുളം – 9
വില്യാപ്പളളി – 8
മടവൂര്‍ – 8
കുറ്റ്യാടി – 7
മണിയൂര്‍ – 7
പുതുപ്പാടി – 7
വളയം – 7
ചെറുവണ്ണൂര്‍.ആവള – 6
മൂടാടി – 5
പെരുവയല്‍ – 5
തലക്കുളത്തൂര്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 5

ചേമഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തക)
കക്കോടി – 1 (ആരോഗ്യപ്രവര്‍ത്തക)
മുക്കം – 1 (ആരോഗ്യപ്രവര്‍ത്തക)
തൂണേരി – 1 (ആരോഗ്യപ്രവര്‍ത്തക)
എടച്ചേരി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 8734
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 208

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 251
• ഗവ. ജനറല്‍ ആശുപത്രി – 202
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 76
• കോഴിക്കോട് എന്‍.ഐ.ടി എസ്്.എല്‍.ടി. സി – 94
• ഫറോക്ക് എഫ്.എല്‍.ടി.സി – 100
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 112
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 69
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 131
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 56
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ി – 58
• അമൃത എഫ്.എല്‍.ടി.സി. വടകര – 62
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 13
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 45
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 28
• എം.ഇ.എസ് കോളേജ്, കക്കോടി – 17
• ഐ.ഐ.എം കുന്ദമംഗലം – 37
• കെ.എം.സി.ടി നേഴ്‌സിംഗ് ഹോസ്റ്റല്‍, എലത്തൂര്‍ – 23
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 17
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 95
• ഇഖ്ര ഹോസ്പിറ്റല്‍ – 86
• ഇഖ്ര അനക്ചര്‍ – 38
• ഇഖ്ര മെയിന്‍ – 17
• ബി.എം.എച്ച് – 96
• മിംസ് – 59
• മൈത്ര ഹോസ്പിറ്റല്‍ – 28
• നിര്‍മ്മല ഹോസ്പിറ്റല്‍ – 11
• കെ.എം.സി.ടി ഹോസ്റ്റല്‍ – കോവിഡ് ബ്ലോക്ക് – 34
• എം.എം.സി നഴ്‌സിംഗ് ഹോസ്റ്റല്‍ – 200
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 17
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 16
• മലബാര്‍ ഹോസ്പിറ്റല്‍ – 11
• പി.വി.എസ് – 3
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 5743
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 181

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 117
(തിരുവനന്തപുരം – 3, കൊല്ലം – 01, എറണാകുളം- 15, പാലക്കാട് – 2,
തൃശ്ശൂര്‍ – 2, മലപ്പുറം – 29, കണ്ണൂര്‍ – 63, വയനാട് – 2)

 

Related Articles

Back to top button