KeralaLatestThiruvananthapuram

നഗരത്തില്‍ വാനരക്കൂട്ടം

“Manju”

 

ആറ്റിങ്ങല്‍ : ജില്ലയില്‍ നഗരമധ്യത്തില്‍ നട്ടുച്ചനേരത്ത് വാനരന്മാരിറങ്ങിയത് നാട്ടുകാരിലും യാത്രക്കാരിലും കൗതുകമുണര്‍ത്തി .ദേശീയപാതയില്‍ ട്രഷറിക്കു സമീപത്താണ് കുരങ്ങന്മാരെ ആദ്യം കണ്ടത്.മൂന്ന് കുരങ്ങന്മാര്‍ ആണുണ്ടായിരുന്നത് . ഇവിടെനിന്നു മുന്നോട്ടുനീങ്ങിയസംഘം നഗരസഭാവളപ്പിലെത്തി ഏറെ നേരം കറങ്ങിനടന്നു. കാഴ്ചക്കാരില്‍ ചിലര്‍ പഴങ്ങള്‍ കൊടുത്തത് എടുത്തുകഴിച്ചെങ്കിലും ആള്‍ക്കാരുടെ സമീപത്തേക്ക് പോയില്ല . നഗരത്തില്‍ അടുത്തിടെ മുള്ളന്‍പന്നിയെയും കണ്ടെത്തിയിരുന്നു. വന്യമൃഗങ്ങള്‍ നഗരത്തിലേക്കെത്തുന്നതിനെ ആശങ്കയോടെയാണ് നാട്ടുകാര്‍ കാണുന്നത്.

Related Articles

Back to top button