KeralaLatest

റെയിൽവേയുടെ പിതാവിന് ഇന്ന് പിറന്നാൾ

“Manju”

 

റെയിൽവേയുടെ പിതാവ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് എൻജിനീയറായിരുന്നു ജോർജ് സ്‌റ്റീഫെൻസൺ.പൊതുഗതാഗത രംഗത്തെ ലോകത്തിലെ ആദ്യ റെയിൽ ശൃംഖലയായ ഇംഗ്ലണ്ടിലെ സ്റ്റോക്ടൺ ആൻഡ് ഡാർലിങ്ടൺ റെയിൽവേക്കുവേണ്ടി ജോർജ്ജ് സ്റ്റീഫൻസൺ ‘ലോക്കോമോഷൻ നം. 1’ എന്ന സ്റ്റീം ലോക്കോമോട്ടീവ് നിർമ്മിച്ചു.1781 – ജൂൺ 9- നാണ് അദ്ദേഹം ജനിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ 239 ആം പിറന്നാൾ

ആവിയന്ത്രം ഉപയോഗിച്ചു പ്രവർത്തിക്കുന്ന തീവണ്ടി എഞ്ചിനാണ് സ്റ്റീം ലോക്കോമോട്ടീവ്. കൽക്കരി, തടി, എണ്ണ എന്നിവയാണ് ഇതിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങൾ. ജ്വലനഫലമായി ഉണ്ടാകുന്ന നീരാവിയുടെ ശക്തിയാൽ ലോക്കോമോട്ടീവിന്റെ ചക്രങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന പിസ്റ്റൺ മുകളിലേക്കും താഴേക്കും ചലിക്കുകയും ലോക്കോമോട്ടീവ് മുന്നോട്ടു നീങ്ങുകയും ചെയ്യുന്നു.

സ്‌റ്റീഫെൻസൺ.ദാരിദ്ര്യം മൂലം വിദ്യാഭ്യാസം ചെയ്യാനാകതെ പശുക്കളേയും കുതിരകളേയും മേയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടു. പതിനാലാം വയസ്സിൽ ഒരു യന്ത്രശാലയിൽ ജോലി കിട്ടി. നിശാപാഠശാലയിൽ ചേർന്നു പഠിച്ചു. വിശ്രമവേളകളിൽ യന്ത്രങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചു കൂടുതൽ പഠിച്ചു. കൽക്കരി ഖനികളിൽ എൻജിനിയറായി പണിയെടുത്തു.ആവിശക്തികൊണ്ട് ഓടിക്കാവുന്ന ഒരു യന്ത്രം നിർമിച്ചു. താമസിയാതെ ലിവർപൂളിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് ഒരു റയിൽപാത നിർമ്മിക്കുന്നതിനു അദ്ദേഹത്തെ ചുമതലപ്പെടുത്തി. ഈ പാതയിലൂടെ സ്‌റ്റീഫെൻസൻന്റെ തീവണ്ടി ഓടി.

1802-ൽ റിച്ചാർഡ് ട്രെവിതിക്ക് ആണ് പൂർണ്ണതോതിൽ പ്രർത്തനസജ്ജമായ ആദ്യത്തെ റെയിൽവേ സ്റ്റീം ലോക്കോമോട്ടീവ് നിർമ്മിച്ചത്. 1804 ഫെബ്രുവരി 21-ന് സൗത്ത് വെയിൽസിൽ ആവിയന്ത്രം ഉപയോഗിച്ചുള്ള ആദ്യത്തെ തീവണ്ടിയാത്ര.1812-ൽ മാത്യു മുറെ നിർമ്മിച്ച സലമാങ്കയും 1813-14 കാലഘട്ടത്തിൽ വില്യം ഹെഡ്ലി നിർമ്മിച്ച പഫിങ് ബില്ലിയും ആദ്യകാല സ്റ്റീം ലോക്കോമോട്ടീവുകൾക്ക് ഉദാഹരണങ്ങളാണ്.

ലണ്ടനിലെ ശാസ്ത്ര മ്യൂസിയത്തിൽ പഫിങ് ബില്ലി സ്റ്റീം എഞ്ചിൻ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. ആവിയന്ത്രം ഉപയോഗിച്ചുള്ള ലോക്കോമോട്ടീവുകൾ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം വരെ സർവ്വസാധാരണമായിരുന്നു.സ്റ്റീം ലോക്കോമോട്ടീവുകളെ പിന്തള്ളിക്കൊണ്ട് ഡീസൽ-ഇലക്ട്രിക് ലോക്കോമോട്ടീവുകൾ പ്രചാരം നേടി. സ്റ്റീവ് ലോക്കോമോട്ടീവുകളെക്കാൾ കാര്യശേഷി കൂടിയവയാണ് ഡീസൽ-ഇലക്ട്രിക് ലോക്കോമോട്ടീവുകൾ.

Related Articles

Back to top button