Motivation

കാന്‍സര്‍രോഗിയായ കുട്ടിയുടെ ആഗ്രഹം നിറവേറ്റി ഡോക്ടർ

“Manju”

കാന്‍സര്‍ രോഗിയായ കുട്ടിയുടെ സന്തോഷത്തിനായി സൂപ്പർഹീറോ ബാറ്റ്മാന്റെ വേഷമണിഞ്ഞ് ആശുപത്രി മുറിയിലെത്തിയ ഡോക്ടറുടെ ദൃശ്യങ്ങള്‍ വൈറലാവുന്നു. കാന്‍സര്‍ രോഗിയായ കുട്ടിയുടെ സ്വപ്നമായിരുന്നു ബാറ്റ്മാനെ കാണുകയെന്നത്. ഇതറിഞ്ഞ ഡോക്ടര്‍ തന്നെ ബാറ്റ്മാന്റെ വേഷത്തില്‍ ആശുപത്രിയിലെത്തിയത്.

https://youtu.be/Ro0s3R73HfE

ആശുപത്രി വരാന്തയിലെത്തിയ ബാറ്റ്മാനെ കൌതുകത്തോടെ നോക്കി നിന്ന ശേഷം ആലിംഗനം ചെയ്യുന്ന കുട്ടിയുടെ വീഡിയോ ഫീല്‍ ഗുഡ് പേജ് എന്ന ട്വിറ്റര്‍ അക്കൌണ്ടിലാണ് പങ്കുവച്ചിരിക്കുന്നത്. ആശുപത്രി ഉപകരണങ്ങള്‍ ഘടിപ്പിച്ച ശരീരവുമായി ബാറ്റ്മാനെ പുണരുന്ന കുട്ടിയുടെ നാല്‍പ്പത്തിനാല് സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Related Articles

Back to top button