KeralaLatestThiruvananthapuram

കുപ്പിയിൽ ചിത്രം വരച്ച് കടയ്ക്കാവൂർ സ്വദേശിനി നേടിയത് ഇരട്ട റെക്കോർഡ്.

“Manju”

കടയ്ക്കാവൂർ:കുപ്പിയിൽ ചിത്രം വരച്ച് കടയ്ക്കാവൂർ സ്വദേശിനി സ്വന്തമാക്കിയത് ഇരട്ട റെക്കോർഡ്. കടയ്ക്കാവൂർ സുജിയാണ് ഇരട്ട റെക്കോർഡ് നേട്ടത്തിന് ഉടമയായായത്.ലോക്ക്ഡൗൺ കാലത്ത് നേരം പോക്കിനായി തുടങ്ങിയ ബോട്ടിൽ ആർട്ടിലൂടെയാണ് സുജി ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യാ ബുക്ക്‌ ഓഫ് റെക്കോർഡിനും ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡിനുമാണ് സുജി അർഹയായത്.

കടക്കാവൂർ സ്വദേശികളായ സുധീറിന്റെയും ബേബിയുടെയും മകളായ സുജി 50 മരുന്നുകളുടെ പേരും രാസഘടനയും ഉപയോഗവും ഒറ്റ കുപ്പിയിൽ വരച്ചാണ് റെക്കോർഡ് നേടിയത്. ഹൈഡ്രാലാസിൻ,എനലപ്രിൽ,മീഥൈൽ ഡോപ,ഐസോനിയാസിഡ് എന്നിങ്ങനെ 50 മരുന്നുകളുടെ രാസഘടനയും ഉപയോഗവും കേവലം 2മണിക്കൂർ കൊണ്ടാണ് സുജി പെയിന്റിംഗ് ബ്രഷ് ഉപയോഗിച്ച് കുപ്പിയിൽ വരച്ചത്.

കുട്ടികാലം മുതൽ തന്നെ ചിത്രരചനയിൽ താല്പര്യം കാണിച്ച സുജി ലോക്ക്ഡൗൺ കാലത്താണ് കുപ്പികളിൽ ചിത്രം വരയ്ക്കാനും കരകൗശല വസ്തുക്കൾ ഉണ്ടാക്കാനും തുടങ്ങിയത്. ചിത്രരചന പഠിച്ചിട്ടിലെങ്കിലും ബി ഫാം ബിരുദധാരിയായ സുജിക്ക് ഇന്നൊരു വരുമാന മാർഗം കുടിയാണ് കല. art_soup2020 എന്ന തന്റെ ഇൻസ്റ്റാഗ്രാം പേജിൽ സുജിയുടെ വ്യത്യസ്ത ബോട്ടിൽ ഡിസൈനുകൾ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. നൂറിൽ ഏറെ കുപ്പികളിൽ സുജി തന്റെ കരവിരുത് തെളിയിച്ചിട്ടുണ്ട്. സുജി ചെയ്ത ബോട്ടിൽ ആർട്ടിനും കരകൗശല വസ്തുക്കൾക്കും ആവശ്യക്കാർ ഏറെയാണ്.

Related Articles

Back to top button