ജമ്മു കശ്മീരില്‍ സുരക്ഷാസേന തകര്‍ത്തത് വന്‍ ഭീകരാക്രമണ പദ്ധതിയെന്ന് ഐജി മുകേഷ് സിംഗ്. അതിര്‍ത്തിയില്‍ നിന്ന് നുഴഞ്ഞുകയറിയ ഭീകരര്‍ ട്രക്കില്‍ ശ്രീനഗറിലേക്ക് പോകും വഴി വെടിയുതിര്‍ത്തു. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരരുടെ കയ്യില്‍ നിന്നും 11 ഏകെ. 47 റൈഫിളുകളും 3 പിസ്റ്റളുകളും 29 ഗ്രനേഡുകളും മറ്റ് വാര്‍ത്താവിനിമയ ഉപകരണങ്ങങ്ങളും കണ്ടെടുത്തതായി ജമ്മു പോലീസ് മേധാവി അറിയിച്ചു.
സംഭവത്തിനിടെ ട്രക് ഡ്രൈവര്‍ രക്ഷപെട്ടതായും മുകേഷ് സിംഗ് അറിയിച്ചു. ജമ്മുകശ്മീരില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഭീകരര്‍ നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് പുറത്തുവന്നതെന്നും ഐ.ജി. മുകേഷ് സിംഗ് പറഞ്ഞു.