KeralaLatest

ശാന്തിഗിരി : ഇന്നത്തേക്കുവേണ്ടിയല്ല മക്കള്‍ക്കുവേണ്ടി ചെയ്യുന്ന കര്‍മ്മം – ജനനി കൃപാജ്ഞാന തപസ്വിനി

“Manju”

പോത്തന്‍കോട് : ഗുരുവിന്റെ ജന്മദിനം ആഘോഷിക്കുന്നത് ശാന്തിഗിരി പരമ്പരയുടെ അവകാശമാണെന്നും, ഇന്നത്തേക്ക് വേണ്ടിയല്ല നിങ്ങളുടെ മക്കൾക്ക് വേണ്ടിയാണ് ഞാനിതൊക്കെ ചെയ്യുന്നതെന്നുമാണ് ഗുരു അരുളിയിട്ടുള്ളതെന്നും ശാന്തിഗിരി വിദ്യാഭവന്‍ പ്രിന്‍സിപ്പല്‍ ജനനി കൃപാജ്ഞാന തപസ്വിനി. ഓരോ ആഘോഷവേളകളിലും കുട്ടികളെ ആശ്രമത്തിൽ കൊണ്ടുവന്ന്ചെറിയ ചെറിയ കർമ്മങ്ങൾ ചെയ്യിക്കണമെന്നും അങ്ങനെ ചെയ്യുമ്പോൾ അവർ വളരുമ്പോൾ അവരുടെ ഉള്ളിൽ കുഞ്ഞുന്നാളുമുതലേ ആശ്രമത്തിനോട് ഒരു സ്നേഹവും കരുതലും ഉണ്ടാവൂ എന്നും പിന്നീട് വളരുമ്പോള്‍ അത് നല്ല ഓർമ്മകളായി മനസ്സില്‍എന്നും നിലനിൽക്കുമെന്നും ജനനി പറഞ്ഞു. പൂർവാശ്രമത്തിൽ ഗുരു ജയന്തി നാളുകളിൽ തോരണങ്ങൾ ഉണ്ടാക്കിയിരുന്ന നല്ല ഓർമ്മകള്‍ ഇന്നും മായാതെ നില്‍ക്കുന്നതായി ജനനി ഓര്‍മ്മിച്ചു. നവപൂജിതം 97 ആഘോഷങ്ങൾക്ക് മുന്നോടിയായി ശാന്തിഗിരി എൽഐജി കോർട്ടേഴ്സിൽ നടന്ന ആനന്ദപുരം യൂണിറ്റ് സൽസംഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജനനി കൃപ ജ്ഞാനതപസ്വിനി.
ആഗസ്റ്റ് 6 മുതൽ 11 വരെ നടക്കുന്ന തിരുവനന്തപുരം ഏരിയ (റൂറൽ) പരിധിയിലെ യൂണിറ്റ് സൽസംഗങ്ങൾക്ക് ഇന്നലെ ഞായറാഴ്ച തുടക്കം കുറിച്ചു. ബ്രഹ്മചാരിണി വന്ദിതാബാബു അദ്ധ്യക്ഷയായിരുന്നു. അഡ്വൈസറി കമ്മിറ്റി ആര്‍ട്സ് & കള്‍ച്ചര്‍ പേട്രണ്‍ ഡോക്ടർ ടി എസ് സോമനാഥൻ ആശംസയര്‍പ്പിച്ച് സംസാരിച്ചു. കുമാരി എസ്.പി.സുകൃത സ്വാഗതവും കെ.സുകൃത ഗുരുവാണിയും സി.വി. ഗുരുവൽസ കൃതജ്ഞതയും അറിയിച്ചു

Related Articles

Back to top button