Latest

അട്ടപ്പാടിയില്‍ കനത്ത മഴ

“Manju”

അട്ടപ്പാടിയില്‍ മലവെള്ളപ്പാച്ചിലില്‍ റോഡ് ഒഴുകി പോയി. ചാളയൂരിലെ താവളം മുള്ളി റോഡാണ് ഒഴുകിപ്പോയത്. റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗിമിക്കുന്നതിനിടയിലാണ് രാത്രിയുണ്ടായ കനത്ത മഴയില്‍ റോഡ് ഒഴുകി പോയത്. ഇന്നലെ കനത്ത മഴയാണ് അട്ടപ്പാടി മേഖലയില്‍ ഉണ്ടായിരുന്നത്. ഇതിനെ തുടര്‍ന്നാണ് റോഡ് ഒലിച്ചുപോയത്. ഇതോടെ താഴെ മുള്ളി, മേലെ മുള്ളി, കാരത്തൂര്‍ തുടങ്ങിയ ആദിവാസി ഊരുകള്‍ ഇതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

Related Articles

Back to top button