InternationalLatest

ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ഒരൊറ്റ രാജ്യമാക്കണം; നവാബ് മാലിക്

“Manju”

ശ്രീജ.എസ്

മുംബൈ: പാകിസ്താനും ഇന്ത്യയും ബംഗ്ലാദേശും ചേര്‍ത്ത് ഒരൊറ്റ രാജ്യമാക്കാന്‍ ബി.ജെ.പി മുന്നോട്ടു വന്നാല്‍ ആ നീക്കത്തെ സ്വാഗതം ചെയ്യുമെന്ന് എന്‍.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്. കറാച്ചി ബേക്കറി പേര് മാറ്റല്‍ സംഭവത്തില്‍ കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് നേരത്തെ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു നവാബ് മാലിക്.

എന്നാല്‍ ‘കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്ന സമയം വരുമെന്ന് ദേവേന്ദ്രജി പറഞ്ഞു. ഇന്ത്യയെയും പാകിസ്താനെയും ബംഗ്ലാദേശിനെയും ഒന്നിച്ചു ചേര്‍ക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ബെര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെടാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയെയും പാകിസ്ഥാനെയും ബംഗ്ലാദേശിനെയും ഒന്നിപ്പിച്ചു കൂടാ. മൂന്ന് രാജ്യങ്ങളെയും കൂട്ടിച്ചേര്‍ത്ത് ഒരൊറ്റ രാജ്യമാക്കാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനെ ഞങ്ങള്‍ പൂര്‍ണ്ണമായും സ്വാഗതം ചെയ്യും.’ നവാബ് മാലിക് എ.എന്‍.ഐയോട് പറഞ്ഞു.

 

Related Articles

Back to top button