IndiaLatest

പാഠപുസ്തകങ്ങള്‍ 22 ഭാഷകളിലായി പുറത്തിറക്കും

“Manju”

ന്യൂഡല്‍ഹി: പുതിയ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ 22 ഭാഷകളിലായി പുറത്തിറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന എന്‍സിഇആര്‍ടി ദേശീയ സ്റ്റീയറിംങ് യോഗത്തിലാണ് പാഠപുസ്തക പരിഷ്‌കരണത്തെക്കുറിച്ച്‌ ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കിയത്. രാജ്യത്ത് ആദ്യമായാണ് എന്‍സിഇആര്‍ടിയുടെ പാഠപുസ്തകങ്ങള്‍ 22 ഭാഷകളിലായി പുറത്തിറക്കുന്നത്.

2024-25 അദ്ധ്യയന വര്‍ഷങ്ങളില്‍ വിദ്യാലയങ്ങളില്‍ പുതിയ പാഠുപസ്തക പുറത്തിയിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഈ മാസം അവസാനത്തോടെ രണ്ടാം ക്ലാസ്സ് വരെയുള്ള പാഠപുസ്തകങ്ങള്‍ പുറത്തിറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പാഠപുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലും കൊണ്ടുവരാനുള്ള പദ്ധതികള്‍ നടപ്പിലാക്കുവാന്‍ വിദ്യാഭ്യാസ മന്ത്രാലയം ആസൂത്രണം ചെയ്യുന്നുണ്ട്.

പാഠപുസ്തകങ്ങള്‍ വിവിധ ഭാഷകളിലേയ്‌ക്ക് വിവര്‍ത്തനം ചെയ്യുവാന്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡിജ്യൂക്കേഷന്റെ സഹായം എന്‍സിഇആര്‍ടി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, കശ്മീരി, തമിഴ്, കന്നഡ, ബംഗാളി എന്നിവയുള്‍പ്പെടെ 22 ഭാഷകളിലായാണ് പാഠപുസ്തകങ്ങള്‍ പുറത്തിറക്കുന്നത്.

Related Articles

Back to top button