KeralaLatest

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തും; മന്ത്രി ആര്‍ ബിന്ദു

“Manju”

എറണാകുളം ; ഉന്നതവിദ്യാഭ്യാസ രംഗത്തെ മുഴുവന്‍ സ്ഥാപനങ്ങളിലും അടിസ്ഥാന സൗകര്യ വികസനം ഉറപ്പ് വരുത്തുമെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഉന്നതവിദ്യാഭ്യാസ രംഗത്തെ സാമ്പ്രദായിക പരീക്ഷാ രീതികളും ചട്ടങ്ങളും പരിഷ്ക്കരിക്കാന്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. എറണാകുളം തൃക്കാക്കരയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുന്നതിനുള്ള വലിയ ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുളളത്. ഇതിന്റെ ഭാഗമായി ഉന്നത വിദ്യഭ്യാസ മേഖലയും പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുനൊരുങ്ങുകയാണെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്തെ മുഴുവന്‍ സ്ഥാപനങ്ങളുടെയും അടിസഥാന സൗകര്യ വികസനം സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്, പുതുപ്പള്ളി അപ്ലൈയ്ഡ് സയന്‍സ് കോളേജ് പൂഞ്ഞാര്‍ പോളിടെക്നിക് കോളേജ് എന്നിവിടങ്ങളില്‍ യാഥാര്‍ത്ഥ്യമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്തെ സാമ്പ്രദായിക പരീക്ഷാ രീതികള്‍, ചട്ടങ്ങള്‍, നിയമങ്ങള്‍ എന്നിവ സമീപഭാവിയില്‍ പരിഷ്ക്കരിക്കാന്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.

Related Articles

Back to top button