IndiaLatest

16 കാരി ഒരു ദിവസത്തേയ്ക്ക് കളക്ടറായി

“Manju”

ശ്രീജ.എസ്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ അനന്തപുരം ജില്ലയില്‍ പതിനാറു വയസ്സുള്ള വിദ്യാര്‍ത്ഥിനിയായ എം ശ്രാവണി ഒരു ദിവസത്തേക്ക് കളക്ടറായി ചുമതലയേറ്റു. അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ചായിരുന്നു ശ്രാവണിയെ കളക്ടറായി നിയമിച്ചത്.

പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് ഇരുപത്തയ്യായിരം രൂപ അനുവദിക്കുന്ന ഒരു ഫയലിലാണ് ശ്രാവണി ആദ്യം ഒപ്പുവച്ചത്.ശേഷം നഗരത്തില്‍ പരിശോധനയ്ക്കായി പുറപ്പെട്ടു. വെള്ളം കെട്ടിനില്‍ക്കുന്ന റോഡുകള്‍ ഉടന്‍ നന്നാക്കാന്‍ ഉത്തരവിട്ടു. ഒരു ഹൈസ്‌കൂളിലെ സൗജന്യ സ്‌കൂള്‍ കിറ്റുകളുടെ വിതരണവും പതിനാറുകാരി പരിശോധിച്ചു.

ബാലികാ ദിനത്തോടനുബന്ധിച്ച്‌ സബ് കളക്ടര്‍മാര്‍, മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയുള്ള മറ്റ് തസ്തികളിലും ഒരു ദിവസത്തേക്ക് പെണ്‍കുട്ടികള്‍ എത്തി.അക്കാദമിക് രംഗത്തും, കരിയറിലും മികവ് പുലര്‍ത്താനുള്ള ആത്മവിശ്വാസം നേടുന്നതിന് പെണ്‍കുട്ടികളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യംവച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി

Related Articles

Back to top button