KozhikodeLatest

സ്കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച്‌ യുവതി മരിച്ചു

“Manju”

സ്​കൂട്ടർ സ്വകാര്യ ബസിലും കാറിലും കൂട്ടിയിടിച്ച്​ യുവതി മരിച്ചു | scooter  collided with an oncoming private bus and car-bike accident | Madhyamam
കോഴിക്കോട്: ചെട്ടികുളത്ത് സ്കൂട്ടര്‍ അപകടത്തില്‍ യുവതി മരിച്ചു. പൂളക്കടവ് നങ്ങാറിയില്‍ ഹാഷിം -ലൈല ദമ്പതികളുടെ മകള്‍ റിഫ്ന (24) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഏഴോടെയാണ് അപകടം. റിഫ്ന സഞ്ചരിച്ച സ്കൂട്ടര്‍ എതിരെവന്ന സ്വകാര്യ ബസുമായും കാറുമായും കൂട്ടിയിടിച്ചാണ് അപകടം. സംഭവസ്ഥലത്തുനിന്നുതന്നെ ഇവര്‍ മരണപ്പെടുകയായിരുന്നു.
അല്‍ഹിന്ദ് ട്രാവല്‍സില്‍ പരിശീലനത്തിന് ചേര്‍ന്ന ഇവര്‍ ഭര്‍ത്താവ് സുഹൈലിന്റെ(ഖത്തര്‍) എലത്തൂരിലെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
സഹോദരങ്ങള്‍: ലിറാഷ് (ടുട്ടു), ലറിഷ. ഖബറടക്കം ഞായറാഴ്ച വൈകീട്ട് നാലിന് കാഞ്ഞിരത്തിങ്ങല്‍ ജുമാമസ്ജിദ് ഖബറസ്ഥാനില്‍.

Related Articles

Back to top button