KeralaLatest

അഗതികളെ പുനരധിവസിപ്പിച്ചു.

“Manju”

പ്രദീപ് ഉളിയക്കോവിൽ

ലോക് ഡൗൺ കാലത്ത് തെരുവിൽ അലഞ്ഞു നടന്നവരെയും, ലോക്ഡൗണിൽ പെട്ടുപോയ അന്യസംസ്ഥാനക്കാരെയും കൊല്ലം ഗവൺമെൻ്റ് ബോയ്സ് ഹയർക്കെൻ്ററി സ്ക്കൂളിലും ,ഗേൾസ് സ്കൂളിലുമായ് പാർപ്പിച്ചിരുന്നു.ജില്ല ഭരണകൂടവും ,കൊല്ലം കോർപ്പറേഷനും, ആരോഗ്യ വകുപ്പും, ജില്ല പോലീസ് സേനയുടെയും ആഭിമുഖ്യത്തിൽ നൂറ്റിയിരുപതോളം പേർക്ക് ആശ്രയം നല്കി വരുകയായിരുന്നു.
മൂന്നാം ഘട്ട ലോക് ഡൗൺ അവസാനിക്കാൻ പോകുന്ന അവസരത്തിൽ ഈ അഗതികളിൽ മാനസിക പ്രശ്നങ്ങളും ,സംസാരശേഷി നഷ്ടപ്പെട്ടവരുമായ 15 പേരെ ഇന്ന് കലയപുരത്തുള്ള ആശ്രയയിലേക്ക് പുനരധിവസിപ്പിച്ചു. നേരത്തെ തന്നെ കുറെ ഏറെ പേരെ പത്തനാപുരം ഗാന്ധിഭവൻ ,കൊല്ലം എസ് .എസ് സമിതി എന്നീ അഗതി കേന്ദ്രങ്ങളിലേക്ക് പുനരധിവസിപ്പിച്ചിരുന്നു.
മാനസിക പ്രശ്നമുള്ള 15 പേരെ ഇന്ന് കൊട്ടാരക്കര കലയപുരത്തുള്ള ‘ആശ്രയ’ അനാഥമന്ദിരം ഏറ്റെടുക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ മേൽനോട്ടം വഹിച്ചു. ആശ്രയ സംസ്ഥാന ജനറൽ സെക്രട്ടറി കലയപുരം ജോസ്, കൊല്ലം ട്രാഫിക് എസ്.ഐ പി.പ്രദീപ്, ആരോഗ്യ വകുപ്പ് ഉദ്യേഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button