IndiaKeralaLatest

സ്വ​ര്‍​ണ​വി​ലയിൽ വീണ്ടും ഇടിവ്; 113 ദി​വ​സ​ത്തി​നി​ടെ പവന് 6,000 രൂ​പ കു​റ​ഞ്ഞു

“Manju”

സിന്ധുമോൾ. ആർ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വീ​ണ്ടും വ​ന്‍ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച പ​വ​ന്റെ വി​ല 360 രൂ​പ കു​റ​ഞ്ഞ് 36,000 രൂ​പ​യി​ലെ​ത്തി. 4,500 രൂ​പ​യാ​ണ് ഗ്രാ​മി​ന്റെ വി​ല. ഇ​ന്ത്യ​ന്‍ രൂ​പ ക​രു​ത്താ​ര്‍​ജി​ച്ച​തും ഡോ​ള​ര്‍ വി​ല​യി​ടി​ഞ്ഞ​തു​മാ​ണു ഇ​ന്നു സ്വ​ര്‍​ണ​വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ച്ച​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണു സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് നി​ല​വാ​രം. അ​ന്താ​രാ​ഷ്ട്ര വി​ല​യി​ലു​ള്‍​പ്പെ​ടെ റി​ക്കാ​ര്‍​ഡ് നേ​ട്ടം കൈ​വ​രി​ച്ചു മു​ന്നേ​റി​യ സ്വ​ര്‍​ണ​വി​ല​യി​ല്‍ ക​ഴി​ഞ്ഞ 113 ദി​വ​സ​ത്തി​നി​ടെ പ​വ​ന് 6,000 രൂ​പ​യു​ടെ ഇ​ടി​വാ​ണ് നേ​രി​ട്ടി​ട്ടു​ള്ള​ത്. ഗ്രാം ​വി​ല​യാ​ക​ട്ടെ ഈ ​കാ​ല​യ​ള​വി​ല്‍ 750 രൂ​പ​യും കു​റ​ഞ്ഞു. ഇ​തോ​ടെ ക​ഴി​ഞ്ഞ ജൂ​ലൈ മാ​സ​ത്തെ നി​ല​വാ​ര​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ സ്വ​ര്‍​ണ​വി​ല.

ആ​ഗോ​ള വി​പ​ണി​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും സ്വ​ര്‍​ണ വി​ല ചാ​ഞ്ചാ​ടു​ന്ന​ത്. ആ​ഗോ​ള വി​പ​ണി​യി​ല്‍ ഒ​രു ട്രോ​യ് ഔ​ണ്‍​സ് (31.1 ഗ്രാം) 24 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് 1,789.03 ഡോ​ള​ര്‍ നി​ല​വാ​ര​ത്തി​ലെ​ത്തി. എ​ക്കാ​ല​ത്തെ ഉ​യ​ര്‍​ന്ന വി​ല​യാ​യ 2,080 ഡോ​ള​റി​ലെ​ത്തി​യ ശേ​ഷം സ്വ​ര്‍​ണ​വി​ല​യി​ല്‍ ചാ​ഞ്ചാ​ട്ടം തു​ട​രു​ക​യാ​ണ്. യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍ ഏ​ക​ദേ​ശം മാ​റു​ക​യും കോ​വി​ഡ് വാ​ക്‌​സി​ന്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു വ​രി​ക​യും ചെ​യ്ത​തോ​ടെ​യാ​ണു ആ​ഗോ​ള ത​ല​ത്തി​ല്‍ സ്വ​ര്‍​ണ​വി​ല ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി തു​ട​ങ്ങി​യ​ത്.

Related Articles

Back to top button