India

ബിജെപി എംഎല്‍എ കൊവിഡ് ബാധിച്ച്‌ മരിച്ചു

“Manju”

സിന്ധുമോൾ. ആർ

ജയ്പൂര്‍: രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച്‌ ചികില്‍സയിലിരുന്ന ബിജെപി എംഎല്‍എ മരിച്ചു. ബിജെപി നേതാവും രാജസമന്ദ് എംഎല്‍എയുമായ കിരണ്‍ മഹേശ്വരി (59) യാണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. രാജസമന്ദ് മണ്ഡലത്തില്‍നിന്ന് മൂന്നുതവണ കിരണ്‍ മഹേശ്വരി വിജയിച്ചിട്ടുണ്ട്. കൊവിഡ് പോസിറ്റീവ് ആയതിനു പിന്നാലെ കുറച്ചുദിവസങ്ങളായി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ കിരണ്‍ മഹേശ്വരി ചികില്‍സയിലായിരുന്നു.

ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ സി പി ജോഷി, ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പുനിയ, ബിജെപി നേതാക്കള്‍ തുടങ്ങിയവര്‍ കിരണ്‍ മഹേശ്വരിയുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അറിയിച്ചു. കിരണ്‍ മഹേശ്വരിയുടെ അകാലനിര്യാണത്തെക്കുറിച്ച്‌ കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സി പി ജോഷി ട്വീറ്റില്‍ പറഞ്ഞു. അവരുടെ മുഴുവന്‍ കുടുംബത്തിനും തന്റെ അഗാധമായ അനുശോചനവും രേഖപ്പെടുത്തി.

Related Articles

Back to top button