LatestThiruvananthapuram

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ശമ്പളമില്ലെന്ന് ധനമന്ത്രി

“Manju”

തിരുവനന്തപുരം: കേരളം ശക്തമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനെ തുടര്‍ന്ന് ഓണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ശമ്പളം ലഭിക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി . ബോണസും ഉത്സവബത്തയും നല്‍കുന്നതും അനിശ്ചിതത്വത്തിലായിരിക്കയാണെന്നും സന്ദര്‍ഭത്തിന്റെ ഗൗരവം എല്ലാവരും മനസിലാക്കണമെന്നും മന്ത്രി ജീവനക്കാരോട് അറിയിച്ചു.

‘കോവിഡ് കാലത്ത് നല്ലതുപോലെ സംരക്ഷിക്കപ്പെട്ട വിഭാഗമാണ് സര്‍ക്കാര്‍ ജീവനക്കാര്‍. ഓണം മാസാവസാനമെത്തിയാല്‍ ആ മാസത്തെ ശമ്പളവും ഓണത്തിന് മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന പതിവാണ് സംസ്ഥാനത്ത് നിലനിന്നിരുന്നത്. അങ്ങനെ മാസം രണ്ടു ശമ്പളം കിട്ടും. ഓണക്കാല വിപണിയിലേക്ക് പണമെത്തുകയും ചെയ്യും. ഇത്തവണ തിരുവോണം ഓഗസ്റ്റ് 21നാണെങ്കിലും ഓഗസ്റ്റിലെ ശമ്പളം സെപ്റ്റംബര്‍ ആദ്യമേ ലഭിക്കു’ ധനമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button