Entertainment

പാപ്പരാസികളെ ക്ലീന്‍ ബോൾഡാക്കി പ്രിയങ്ക-നിക് രണ്ടാം വിവാഹവാർഷികം

“Manju”

നിക് ജൊനാസിനേക്കാൾ 10 വയസ്സ് കൂടുതൽ, രണ്ട് സംസ്കരങ്ങളിൽ നിന്നുള്ളവര്‍, നടിമാരെല്ലാം വിവാഹമോചിതരാകും എന്ന പൊതുബോധത്തിൽനിന്നുള്ള സ്വാഭാവിക മുറുമുറുപ്പ്…… പ്രിയങ്ക ചോപ്രയുടെ വിവാഹസമയത്ത് ഉയർന്ന പരിഹാസത്തിനും അധിക്ഷേപത്തിനും ഇങ്ങനെ പല കാരണങ്ങൾ ഉണ്ടായിരുന്നു. ഇവരുടെ ദാമ്പത്യത്തിന് ആറു മാസം മാത്രമാണ് ആയുസ്സ് എന്ന പ്രവചനവും, പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് വിവാഹമെന്നുള്ള പരിഹാസവും വിവാഹവാർത്തയിലെ കമന്റുകളിൽ നിറഞ്ഞു. 10 വയസ്സിന്റെ വ്യത്യാസം ദഹിക്കാതെയായിരുന്നു പലരും അലമുറയിട്ടത്. എന്തായാലും ഇവരുടെ ജീവിതത്തിലെ പൊട്ടലിനും ചീറ്റിലിനും കാതോർത്തിരുന്ന പാപ്പരാസികൾക്ക് സന്തോഷത്തിനുള്ള വകയൊന്നും നൽകാതെ പ്രിയങ്കയും നിക്കും ദാമ്പത്യവുമായി മുന്നോട്ടു പോയി.

2018 ഡിസംബർ 1ന് ആരംഭിച്ച ദാമ്പത്യത്തിന്റെ രണ്ടാം വാർഷിക ആഘോഷത്തിലാണ് താരദമ്പതികൾ. പതിവുശൈലിയിൽ ചെറിയൊരു കുറിപ്പ്. നിക്കിനൊപ്പമുള്ള ഒരു ചിത്രം. അതുമാത്രമായിരുന്നു പ്രിയങ്ക വിവാഹവാർഷിക ദിനത്തിൽ പങ്കുവച്ചത്. ‘‘എന്റെ ജീവിതത്തിലെ പ്രണയത്തിന് രണ്ടാം വിവാഹവാർഷികം ആശംസിക്കുന്നു. എന്നും എന്റെ അരികിൽ. എന്റെ ശക്തി. എന്റെ ദൗർബല്യം. എന്റെ എല്ലാം. ഞാൻ നിന്നെ സ്നേഹിക്കുന്നു’’– പ്രിയങ്ക കുറിച്ചു. നിക്കിന്റെ കയ്യും പിടിച്ച് നടന്നു പോകുന്ന ഒരു ചിത്രമാണ് പങ്കുവച്ചത്.

വിവാഹദിനത്തിലെ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നിക് ജൊനാസ് ആശംസ നേർന്നത്. ‘‘വളരെയേറെ അദ്ഭുതപ്പെടുത്തുന്ന, പ്രചോദിപ്പിക്കുന്ന, സുന്ദരിയായ സ്ത്രീയെ വിവാഹം ചെയ്തിട്ട് രണ്ടു വർഷം. ഹാപ്പി ആനിവേഴ്സറി പ്രിയങ്ക. ഐ ലൗവ് യു’’ എന്നായിരുന്നു നിക് കുറിച്ചത്.
വിവാഹമോചനത്തിന് കാത്തുനിന്നവരെ പ്രണയാർദ്ര നിമിഷങ്ങൾ കൊണ്ട് ക്ലീൻ ബോള്‍ഡാക്കിയാണ് താരദമ്പതികൾ സുന്ദരമായ ദാമ്പത്യത്തിന്റെ രണ്ടു വര്‍ഷങ്ങൾ പിന്നിട്ടത്. രസകരവും കുസൃതി നിറഞ്ഞതുമായ നിമിഷങ്ങൾ പങ്കുവച്ചും ജീവിതത്തിലെ പ്രത്യേക ദിവസങ്ങൾ ഹൃദ്യമായി ആഘോഷിച്ചും പ്രിയങ്ക–നിക് ജോഡി പലതവണ ആരാധകരുടെ മനംകവർന്നു. ശക്തമായ ദമ്പത്യത്തിനു വേണ്ടി ഇന്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇരുവരും ഈ വർഷങ്ങളിൽ പിന്തുടർന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button