IndiaLatest

എണ്ണവില രണ്ടാഴ്ചക്കുള്ളിൽ കുറയുമെന്ന്​ ബി.പി.സി.എൽ ചെയർമാൻ

“Manju”

ഡല്‍ഹി ; അന്താരാഷ്ട്ര വിപണിയിൽ എണ്ണവില രണ്ടാഴ്ചക്കുള്ളിൽ കുറയുമെന്ന് ബി.പി.സി.എൽ ചെയർമാൻ അരുൺ സിങ്​. റഷ്യ തീരുമാനിക്കാതെ അവരുടെ എണ്ണ-വാതക കയറ്റുമതി പൂര്‍ണമായും നിയന്ത്രിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യുറോപ്പിന്​ റഷ്യയുടെ ഊര്‍ജ ഇറക്കുമതി ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള റെക്കോര്‍ഡ്​ എണ്ണവില രണ്ടാഴ്ചക്കുള്ളില്‍ ബാരലിന്​ 100 ഡോളറിലേക്ക്​ താഴും. യുദ്ധം അവസാനിക്കുന്നതോടെ എണ്ണവില ബാരലിന്​ 90 ഡോളറിലെത്തും. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ വിലയില്‍ എണ്ണ വാങ്ങാന്‍ ലോകരാജ്യങ്ങള്‍ക്കാവില്ല. ആഗോള സമ്പദ്​വ്യവസ്ഥയുടെ വളര്‍ച്ച കുറയുന്നതിലേക്കാവും ഉയര്‍ന്ന എണ്ണവില നയിക്കുക. ഇതിനൊപ്പം ക്രൂഡോയിലിന്റെ ആവശ്യകതയും കുറയും. രണ്ട്​ മുതല്‍ മൂന്ന്​ ശതമാനത്തിന്റെ വരെ കുറവാണ്​ ഉണ്ടാവുക. പ്രതിദിനം ഇത്​ ഏകദേശം രണ്ട്​ മുതല്‍ മൂന്ന്​ മില്യണ്‍ ബാരലായിരിക്കും. റഷ്യ അഞ്ച്​ മില്യണ്‍ ബാരല്‍ ക്രൂഡോയിലാണ്​ ഒരു ദിവസം കയറ്റുമതി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button