InternationalLatest

ചാമ്പ്യന്‍സ് ലീഗ്‍ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം

“Manju”

ശ്രീജ.എസ്

ഇന്ന് നടന്ന ചാമ്പ്യന്‍സ് ലീഗ്‍ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് അനായാസ ജയം. ഇന്ന് അവര്‍ ഹംഗറി ക്ലബായ ഫെറങ്ക്വാറോസിനെ ആണ് തോല്‍പ്പിച്ചത്. സൂപ്പര്‍ താരം മെസ്സി ഇല്ലാതെ ഇറങ്ങിയ ബാഴ്‌സലോണ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അവര്‍ വിജയം സ്വന്തമാക്കിയത്. മെസ്സി ഇല്ലത്തിറങ്ങിയ ടീമിന്‍െറ രണ്ടാം ജയമാണിത്.

ഇന്ന് നടന്ന മത്സരത്തില്‍ ഗ്രീസ്മന്‍, ബ്രെത്വൈറ്റ്, ഡെംബലെ എന്നിവരാണ് ഗോളുകള്‍ നേടിയത്. 14,20,28 എന്നീ മിനിറ്റുകളിലാണ് അവര്‍ ഗോളുകള്‍ നേടിയത്. തകര്‍പ്പന്‍ പ്രകടനമാണ് ബാഴ്‌സലോണ ഇന്ന് പുറത്തെടുത്തത്. നിലവില്‍ ഒന്നാമതുള്ള ബാഴ്‌സലോണ ഇന്ന് ജയിച്ചതോടെ അഞ്ചു മത്സരങ്ങളില്‍ നിന്ന് 15 പോയിന്റ് ആണ് നേടിയത്.

Related Articles

Back to top button