IndiaLatest

ഹരിയാനമന്ത്രി സ്വീകരിച്ചത് ഒരു ഡോസ്, ഭാരത് ബയോടെക്

“Manju”

സിന്ധുമോൾ. ആർ

ഹരിയാന: 28 ദിവസത്തെ ഇടവേളയില്‍ രണ്ടു ഡോസ് എടുക്കുമ്പോഴാണ് വാക്‌സിന്റെ ഫലം ഉണ്ടാവുക എന്ന് ഭാരത് ബയോടെക് അറിയിച്ചു.ഹരിയാന ആരോഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്ക് വിശദീകരണം നല്‍കുകയായിരുന്നു ഭാരത് ബയോടെക് അധികൃതര്‍. കോവിഡ് സ്ഥിരീകരിച്ച മന്ത്രി ആദ്യ ഡോസ് മാത്രമേ സ്വീകരിച്ചിരുന്നുള്ളു എന്നും ഭാരത് ബയോടെക് വ്യക്തമാക്കി.

പരീക്ഷണ കോവിഡ് വാക്സിന്‍ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രി മന്ത്രി അനില്‍ വിജിന് ഇന്നാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ 20നാണ് മന്ത്രി ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് തയ്യാറെന്ന് അനില്‍ വിജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശേഷമായിരുന്നു കുത്തിവയ്പ്. മന്ത്രി നിലവില്‍ അമ്പാല സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കിന്റെ വാക്‌സിന്റെ പേര് കോവാക്‌സിന്‍ എന്നാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ സഹകരണത്തോടെയാണ് കമ്പനിയുടെ വാക്‌സിന്‍ പരീക്ഷണം

Related Articles

Back to top button