IndiaLatest

ബി.ജെ.പി. മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്; ഒരു പ്രവര്‍ത്തകന്‍ മരിച്ചു

“Manju”

സിലിഗുരി: പശ്ചിമബംഗാളിലെ സിലിഗുരിയില്‍ ബി.ജെ.പിയുടെ പ്രതിഷേധ മാര്‍ച്ചിനു നേരെ നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ ഒരു മരണം. തൃണമൂൽ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ബി.ജെ.പി. നടത്തിയ സമരം സെക്രട്ടറിയേറ്റിനടുത്ത് ഉത്തരകന്യയില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റമുട്ടലുണ്ടായി.
ഭാരതീയ ജനത യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഉത്തരകന്യ അഭിജാന്‍ എന്ന പേരില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു സമരം. ബാരിക്കേടുകള്‍ തകര്‍ത്ത് മുന്നോട്ടുപോകാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് ആരംഭിച്ചത്. സമരക്കാര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പ്രദേശത്ത് ഉണ്ടായിരുന്ന ചില ബാരിക്കേഡുകളില്‍ പ്രവര്‍ത്തകര്‍ തീവച്ചതായും പറയുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍  കൊല്ലപ്പെട്ടത്. നിരവധി പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു

Related Articles

Back to top button