KeralaLatestThiruvananthapuram

എല്‍ ഡി എഫും, യു ഡി എഫും കേരള രാഷ്ട്രീയത്തില്‍ അപ്രസക്തരായെന്ന് കുമ്മനം

“Manju”

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബിജെപി പിടിക്കുമെന്നും, എല്‍ ഡി എഫും, യു ഡി എഫും കേരള രാഷ്ട്രീയത്തില്‍ അപ്രസക്തരായെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.

തിരുവനന്തപുരത്ത് ബിജെപിക്ക് ശുഭ പ്രതീക്ഷയാണ് ഉള്ളതെന്ന് സുരേഷ് ഗോപി എംപി യും പ്രതികരിച്ചു . കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ശാസ്തമംഗലം സ്‌കൂളില്‍ വോട്ട് ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു സരേഷ് ഗോപി

അതേ സമയം തിരുവനന്തപുരം ജില്ലയില്‍ ഇടത് മുന്നണി ഭരണം പിടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു . സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും നല്ല നടപടികള്‍ക്കുള്ള അംഗീകാരവും ഈ തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു

Related Articles

Back to top button