IndiaLatest

വിവാഹ സമ്മാനം വേണ്ട, സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി സംഭാവന നല്‍കുക

“Manju”

ചണ്ഡിഗഢ്: ഡല്‍ഹിയില്‍ കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച്‌ ഒരു പഞ്ചാബി കുടുംബം. വിവാഹാവസരത്തില്‍ വധു വരന്മാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കേണ്ടെന്നും പകരം ആ പണം സംഭാവന പെട്ടിയില്‍ നിക്ഷേപിക്കാനുമാണ് കുടുംബത്തിന്റെ ആവശ്യം.

വിവാഹത്തില്‍ അതിഥികളായി എത്തുന്നവര്‍ നവദമ്പതിമാര്‍ക്ക് ‘ഷാഗുണ്‍’ എന്ന പേരില്‍ പണം സമ്മാനിക്കുന്ന ചടങ്ങ് പഞ്ചാബിലുണ്ട്. ഈ പണം തങ്ങള്‍ക്ക് വേണ്ടെന്നും അത് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നല്‍കാനുമാണ് കുടുംബം ആവശ്യപ്പെടുന്നത്. ഈ പണം കര്‍ഷകര്‍ക്ക് ഭക്ഷണവും കമ്പിളിയും മറ്റ് അത്യാവശ്യ സാധനങ്ങളും വാങ്ങുന്നതിനാണെന്ന അറിയിപ്പും വിവാഹ വേദിയില്‍ നല്‍കുന്നുണ്ട്.
ചണ്ഡിഗഢില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ മുക്ത്‌സറില്‍ നടന്ന വിവാഹ വേദിയിലാണ് ഈ ആവശ്യം ഉയര്‍ന്നത്. അതിഥികള്‍ക്ക് പണം നിക്ഷേപിക്കാന്‍ ഒരു പെട്ടിയും വിവാഹവേദിയില്‍ അലങ്കരിച്ച്‌ വച്ചിരുന്നു.

Related Articles

Back to top button