IndiaLatest

കോവിഡ് വാക്‌സിന്‍ സംഭരണം; ഡെല്‍ഹിയിലും ഹൈദരാബാദിലും ക്രമീകരണങ്ങള്‍ ആരംഭിച്ചു

“Manju”

സിന്ധുമോൾ. ആർ

കോവിഡ് വാക്‌സിന്‍ സംഭരിക്കുന്നതിന് രാജ്യത്തെ രണ്ട് വിമാനത്താവളങ്ങളില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുങ്ങുന്നു. ഹൈദരാബാദ്, ഡല്‍ഹി വിമാനത്താവളങ്ങളില്‍ ലക്ഷക്കണക്കിന് ഡോസുകള്‍ സംരക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള ശീതീകരിച്ച കണ്ടെയ്‌നറുകളാണ് ഒരുക്കുന്നത്.

കോവിഡ് വാക്‌സിന്റെ മൂന്നുകോടി ഡോസുകള്‍ സംഭരിക്കാന്‍ കഴിയുന്ന ശീതീകരിച്ച സംവിധാനങ്ങള്‍ നിലവില്‍ രാജ്യത്തുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതിന് പുറമെയാണ് പുതിയ സംവിധാനവും സര്‍ക്കാര്‍ ഒരുക്കുന്നത്.താപനില മൈനസ് 20 ഡിഗ്രി വരെ ക്രമീകരിക്കാവുന്ന കൂള്‍ ചേംബറുകള്‍, വാക്‌സിന്‍ അടക്കമുള്ളവ സുരക്ഷിതമായി വിമാനങ്ങളില്‍ നിന്ന് കാര്‍ഗോ ടെര്‍മിനലുകളിലേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക ട്രോളികള്‍ എന്നിവയും രണ്ടിടത്തുമുണ്ട്.

Related Articles

Back to top button