Uncategorized

പാകിസ്താനും ചൈനയുടെ കുടുക്കിൽ; വിദേശ നിക്ഷേപം അതിവേഗം തീരുന്നു

“Manju”

ഇസ്ലാമാബാദ്: ശ്രീലങ്കയേക്കാൾ പരിതാപകരമായ അവസ്ഥയിലേക്ക് പാകിസ്താൻ വീഴുമെന്ന സൂചനയുമായി വിദഗ്ധർ. ചൈന നൽകിയ കടം അതിഭീമമാണെന്നും വൻപലിശയാണ് ചൈന ഇടാക്കുന്നതെന്നുമാണ് റിപ്പോർട്ട്. സാമ്പത്തിക നിയന്ത്രണത്തിൽ ഗ്രേ പട്ടികയിൽ നിന്ന് തലയൂരാൻ പാകിസ്താന് ഇനിയും സമയമെടുക്കുമെന്നത് മുതലെടുക്കാൻ ചൈന പലിശ ഇരട്ടിയാക്കി വർദ്ധിച്ചിരിക്കുകയാണ്. തിരിച്ചടവ് വൈകുന്നുവെന്ന പേര് പറഞ്ഞാണ് ചൈന പാകിസ്താനെ കുരുക്കുന്നത്.

ഐഎംഎഫ് പണം കടമായി പാകിസ്താന് ലഭിക്കാൻ കുറഞ്ഞത് ആറുമാസമെടുക്കുമെ ന്നതിനാൽ അതേ സമയം കൊണ്ട് പാകിസ്താനിലെ സകല വിദേശ നീക്കിയിരുപ്പും ചൈന തൂത്തുവാരുമെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത്. വിദേശ നിക്ഷേപം ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്ന പാകിസ്താന് കടംവാങ്ങിയാൽ ചൈനയുടെ പലിശപോലും കൊടുക്കാൻ തികയില്ലെന്ന അവസ്ഥയാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

പാകിസ്താന്റെ വിദേശകടം 2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് പാദത്തിൽ മാത്രം പത്തു ശതലക്ഷം കോടി അമേരിക്കൻ ഡോളർ കടന്നിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആകെ 13 ശതലക്ഷം അമേരിക്കൻ ഡോളറായിരുന്നു വിദേശകടം. കനത്ത പലിശ ഉയരുന്നതായാണ് റിപ്പോർട്ട്. ഈ വർഷം ആദ്യ പാദത്തിൽ 1.653 ശതലക്ഷവും രണ്ടാം പാദത്തിലത് 4.357 ശത ലക്ഷവും മൂന്നാം പാദത്തിൽ 4.87 ശത ലക്ഷവുമായിട്ടാണ് ഉയർന്നത്.

പാകിസ്താന്റെ ഔദ്യോഗിക ധനകാര്യസ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്റെ വിദേശ നിക്ഷേപം വൻതോതിലാണ് കുറഞ്ഞത്. അമേരിക്കൻ ഡോളറിലുള്ള തുക ഒറ്റ അക്കത്തിലേയ്‌ക്ക് വീണിരിക്കുകയാണ്. ചൈനയുടെ കടംവീട്ടാൻ വിദേശ നിക്ഷേപം പിൻവലിച്ചുകൊണ്ടിരിക്കുകയാണ് പാക് ധനകാര്യവകുപ്പ്.

ശ്രീലങ്കയിൽ നിന്ന് വിഭിന്നമായി പാകിസ്താനിലെ എല്ലാ രാഷ്‌ട്രീയ നേതാക്കളും വൻ അഴിമതിക്കാരാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നതിനാൽ തന്നെ പരമ്പരാഗതമായി വിദേശ ബന്ധവും വൻതോതിൽ വിദേശത്ത് പണം നിക്ഷേപിച്ചുമാണ് എല്ലാ നേതാക്കളും വളരുന്നത്. ഇതിനിടെ രാജ്യത്ത് ഉൽപ്പാദനമില്ലാത്തതും ഭീകരരെ സഹായിക്കുന്നത് തെളിഞ്ഞതിനാൽ അന്താരാഷ്‌ട്ര സാമ്പത്തിക നിയന്ത്രണം വന്നതും കൂനിന്മേൽ കുരുവായിരിക്കുകയാണ്.

Related Articles

Back to top button