കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ബോംബു നിര്‍മാണം പഠിപ്പിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ നിരവധി താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു. ബാല്‍ക് പ്രവിശ്യയിലെ പള്ളിയിലാണ് സ്ഫോടനമുണ്ടായത്.
ആറ് വിദേശികളുള്‍പ്പടെ 30 പേര് കൊല്ലപ്പെട്ടെന്നാണ് സൂചന. അഫ്ഗാന് നാഷണല്‍ ആര്‍മിയെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം ചിതറിപോയെന്ന് സൈന്യം അറിയിച്ചു. ബോംബുകളും മൈനുകളും നിര്‍മിക്കാനായി വിദഗ്ദ്ധര്‍ ക്ലാസുകള്‍ നയിച്ചിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.