IndiaLatest

ഹനുമാന്‍ ക്ഷേത്രത്തിന് ഭൂമി ദാനം ചെയ്‌ത് ഇസ്ളാം മത വിശ്വാസി

“Manju”

ബംഗളൂരു: ഈശ്വരന് മുന്നില്‍ മതമില്ല എന്ന് വിവേകികള്‍ പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ സത്യമാണെന്ന് തെളിയിക്കുകയാണ് ബംഗളൂരു സ്വദേശി എച്ച്‌.എം.ജി ബാഷ. ഇസ്ളാം മത വിശ്വാസിയും, കയ‌റ്റുമതി വ്യാപാരിയുമായ ബംഗളൂരു കൊടുഗോഡിയില്‍ താമസിക്കുന്ന ബാഷ തന്റെ ഭൂമിയിലെ കുറച്ച്‌ ഭാഗം ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് നല്‍കി. ബംഗളൂരു-ഹോസ്‌കോട്ടെ ഹൈവേയിലാണ് ഈ സ്ഥലം. താരതമ്യേന ചെറിയ ക്ഷേത്രമായ ആഞ്ജനേയ സ്വാമി ക്ഷേത്രത്തോട് ചേര്‍ന്ന് ബാഷയ്‌ക്ക് മൂന്നേക്കറോളം ഭൂമിയുണ്ട്. ഇവിടെ പ്രദക്ഷിണം വയ്‌ക്കുന്നതിനും മ‌റ്റും ഭക്തര്‍ വിഷമിക്കുന്നത് ബാഷ കാണാറുണ്ടായിരുന്നു.
ഒരിക്കല്‍ നാട്ടുകാര്‍ ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തീരുമാനിച്ചു. വിവരം ബാഷയും അറിഞ്ഞു. തന്റെതായ എന്തെങ്കിലും സഹായം ക്ഷേത്രത്തിനായി നല്‍കണമെന്ന് കരുതിയ വലിയ മനസുള‌ള ബാഷ ഏകദേശം നാല്‌സെന്റോളം ഭൂമി ക്ഷേത്രത്തിന് ദാനം ചെയ്‌തു. ഏകദേശം 80 ലക്ഷം രൂപ വിലവരുന്ന ഭൂമിയാണിത്. ഇതോടെ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഇനി സുഖമായി ദര്‍ശനം നടത്താം. ബാഷയോടുള‌ള നന്ദി സൂചകമായി ക്ഷേത്രഭാരവാഹികള്‍ ബാഷയുടെ പ്രവൃത്തി പോസ്‌റ്ററുകള്‍ അച്ചടിച്ച്‌ നാടാകെ അറിയിച്ചു.

Related Articles

Back to top button