IndiaLatestThiruvananthapuram

കര്‍ഷകസമരം പതിനാറാം ദിവസത്തിലേക്ക്, സിംഘൂരില്‍ രണ്ട് പോലീസുകാര്‍ക്ക് കോവിഡ്

“Manju”

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക പരിഷ്കരണ നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിവരുന്ന സമരം പതിനാലാം ദിവസത്തിലേക്ക് കടന്നു. നിയമം പിന്‍വലിക്കില്ലെന്നും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് സമയം നല്‍കാമെന്നു ഉള്ള നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കര്‍ഷകരും പറയുന്നു. നാളെ ഡല്‍ഹി-ജയ്പൂര്‍, ഡല്‍ഹി-ആഗ്ര ഹൈവേകള്‍ഉപരോധിക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. സമരം ശക്തമാക്കാന്‍ കൂടുതല്‍ കര്‍ഷകരെ ദല്‍ഹി അതിര്‍ത്തിയിലേക്ക് എത്തിക്കുമെന്ന് പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ പറഞ്ഞു. നിലവില്‍ സമരത്തിലിരിക്കുന്നവര്‍ കാര്‍ഷിക ജോലികളിലേക്ക് മടങ്ങുമ്പോഴാണ് പകരം ആളെ എത്തിക്കേണ്ടിവരുന്നത്.
ഇതിനിടെ സമരക്കാര്‍ നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നമാണ് കോവിഡ് മഹാമാരിയുടെ വ്യാപനം. സിംഘൂരില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ഡി.സി.പി.യ്ക്കും, ഒരു അഡീഷണല്‍ ഡി.സി.പി.യ്ക്കുമാണ് കോവിഡ് സ്ഥീരികരിച്ചത്.

Related Articles

Back to top button