KeralaLatest

എസ്. ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിന്റെ സാധ്യതാ പട്ടികയില്‍

“Manju”

ശ്രീജ.എസ്

കൊച്ചി : സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിക്കായുള്ള കേരള ടീമില്‍ എസ്. ശ്രീശാന്ത് ഇടംപിടിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തുവിട്ടിരിക്കുന്ന 26 അംഗ ടീമിന്റെ പട്ടികയിലാണ് താരം ഇടംപിടിച്ചിരിക്കുന്നത്. റോബിന്‍ ഉത്തപ്പ, ജലജ് സക്സേന എന്നിവരെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. സഞ്ജു സാംസണും ടീമിന്റെ ഭാഗമാണ്.

ആരാണ് ടീമിന്റെ ക്യാപ്റ്റനെന്ന് വ്യക്തമാക്കിയിട്ടില്ല. മുന്‍ ഇന്ത്യന്‍ താരം കൂടിയായ ടിനു യോഹന്നാനാണ് മുഖ്യ പരിശീലകന്‍. ജനുവരി 10 മുതല്‍ 31 വരെയാണ് ടൂര്‍ണമെന്റ് നടക്കുകയെന്നാണ് വിവരം.

നീണ്ട ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീശാന്തിന്റെ മടങ്ങിവരവ്. 2013ലെ ഐ.പി.എല്ലില്‍ ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ഏഴു വര്‍ഷത്തെ വിലക്കിലായിരുന്നു ശ്രീശാന്ത്. സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്.

Related Articles

Back to top button