IndiaLatestThiruvananthapuram

തലസ്ഥാനത്ത് സ്‌പെഷ്യല്‍ പോസ്‌റ്റല്‍ ബാല‌റ്റില്‍ ക്രമക്കേട് – ബിജെപി;

“Manju”

തലസ്ഥാനത്ത് സ്‌പെഷ്യൽ പോസ്‌റ്റൽ ബാല‌റ്റിൽ ക്രമക്കേടെന്ന് ബിജെപി; മുഖ്യ  തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി - LOCAL - THIRUVANANTHAPURAM | Kerala  Kaumudi Online
തിരുവനന്തപുരം: കൊവിഡ് ബാധിതര്‍ക്കായുള‌ള സ്‌പെഷ്യല്‍ പോസ്‌റ്റല്‍ ബാല‌റ്റില്‍ ക്രമക്കേടെന്ന് ആരോപിച്ച്‌ ബിജെപി. പ്രത്യേക ബാല‌റ്റ് വോട്ടെണ്ണുമ്ബോള്‍ കണക്കാക്കരുതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പാര്‍ട്ടി പരാതി നല്‍കി. പാര്‍ട്ടി മുന്‍ ജില്ലാ അദ്ധ്യക്ഷന്‍ എസ്.സുരേഷ് ആണ് പരാതി നല്‍കിയത്. കൊവിഡ് രോഗികള്‍ക്ക് സ്‌പെഷ്യല്‍ പോസ്‌റ്റല്‍ ബാല‌റ്റ് നല്‍കുമ്ബോള്‍ സ്ഥാനാര്‍ത്ഥികളെ അറിയിക്കേണ്ടതുണ്ട്. എന്നാല്‍ ഇത് ഒരിടത്ത് പോലും നടപ്പായില്ലെന്ന് പരാതിയില്‍ എസ്.സുരേഷ് പറഞ്ഞു.

സ്‌പെഷ്യല്‍ പോസ്‌റ്റല്‍ ബാല‌റ്റ് നല്‍കിയതില്‍ വലിയ ക്രമക്കേടുണ്ട്. ഇന്ന് തന്നെ പ്രശ്‌നം പരിഹരിക്കണമെന്നും എസ്.സുരേഷ് പരാതിയില്‍ ആവശ്യപ്പെടുന്നു. ബാല‌റ്റില്‍ ഒപ്പ് സാക്ഷ്യപ്പെടുത്തുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ ചെയ്‌താല്‍ മതിയെന്ന നിര്‍ദ്ദേശം വന്‍ ക്രമക്കേടിന് ഇടയാകുമെന്നും ബിജെപി ആരോപിക്കുന്നു. അതിനാല്‍ കൊവിഡ് രോഗികളുടെ ബാല‌റ്റ് ഫലപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് ഇത് ‌മാറ്റിവയ്‌ക്കണമെന്നുമാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്.
തിരുവനന്തപുരം നഗരസഭയില്‍ എല്‍.ഡി.എഫ് പരാജയം മുന്നില്‍കണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും ബിജെപിയെ തോല്‍പിക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞത് ഈ മാര്‍ഗമാണെന്നുമാണ് ബിജെപിയുടെ ആക്ഷേപം.

Related Articles

Back to top button