IndiaLatest

ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

“Manju”

ന്യൂഡൽഹി: ശാന്തിഗിരി ആശ്രമത്തിന്റെ ന്യൂഡൽഹി സാകേതിലുള്ള സിൽവർ ജൂബിലി സെന്ററിന്റെ സമർപ്പണച്ചടങ്ങിനോടനുബന്ധിച്ച് രണ്ട് ദിവസത്തെ ദേശീയ സെമിനാര്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വച്ച് നടന്നു. ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷനും ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഫിലോസഫി സെന്ററും സെന്‍ട്രല്‍ സാൻസ്ക്രീറ്റ് യൂണിവേഴ്സിറ്റിയും ചേര്‍ന്നാണ് ഇത് സംഘടിപ്പിച്ചത്. ഇന്ത്യൻ കലാരംഗത്ത് തനത് വ്യക്തിമുദ്ര പതിപ്പിച്ച് രാജ്യത്തെ കലാസാംസ്കാരിക അമ്പാസിഡര്‍ ആയി അറിയപ്പെടുന്ന രാജ്യസഭാംഗം പത്മവിഭൂഷന്‍ ഡോ.സൊണാല്‍ മാന്‍സിംഗ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
സെന്‍ട്രല്‍ സാൻസ്ക്രീറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ.ശ്രീനിവാസ വര്‍ക്കേടി അദ്ധ്യക്ഷത വഹിച്ചു. ഗുജറാത്ത് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ.നീരജ ഗുപ്ത മുഖ്യാതിഥിയായി. എൻ.സി.ഇ.ആർ.ടി. മുൻ ഡയറക്ടർ പത്മശ്രീ പ്രൊഫ. ജഗനാഥ് രാജ്പുട് പ്രത്യേക പ്രഭാഷണം നടത്തി.

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ സംസ്കൃത ഇന്‍ഡിക് സ്റ്റഡി വിഭാഗം പ്രൊഫ.‍രാംനാഥ് ഝാ, പ്രൊഫ.ഉപേന്ദ്രറാവു, പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ.സെബാസ്റ്റ്യന്‍ വെളാശ്ശേരി, ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫ.സുധീര്‍ സിംഗ്, ഐ.സി.പി.ആര്‍.മെമ്പര്‍ സെക്രട്ടറി പ്രൊഫ.സച്ചിതാനന്ദ മിശ്ര, തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്ത് പ്രബന്ധാവതരണം നടത്തുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. മുൻ രാജ്യസഭാംഗം പത്മഭൂഷൺ പ്രൊഫ.മൃണാൾ മിരി സമാപന പ്രസംഗം നടത്തി. ഡോ.റ്റിഎസ്.സോമനാഥന്‍, ജി.ജനാര്‍ദ്ദനമേനോന്‍, ഡൽഹി യൂണിവേഴ്സിറ്റിയിലെ ഡോ.സോമദാസ് എന്നിവര്‍ ശാന്തിഗിരി ആശ്രമത്തെ കുറിച്ചുള്ള പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
രണ്ടു ദിവസവും ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും നൂറിലധികം കുട്ടികള്‍ ദിവസവും ഈ സെമിനാറില്‍ പങ്കെടുത്തു. ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷൻ സീനിയർ ഫെലോ ഡോ.കെ.ഗോപിനാഥൻ പിള്ള, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ഫിലോസഫി വിഭാഗത്തിലെ പ്രൊഫ.ഡോ.ബിന്ദുപുരി എന്നിവരാണ് ഈ ദേശീയ സെമിനാറിന്റെ കോര്‍ഡിനേറ്റർമാരായിരുന്നത്.

Related Articles

Back to top button