InternationalLatest

ഇന്തോനേഷ്യ ഓപ്പണ്‍: സെമിഫൈനലില്‍ സിന്ധുവിന് തോല്‍വി

“Manju”

ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ടൂര്‍ണമെന്റിലെ വനിതാ സിംഗിള്‍സ് സെമിഫൈനലില്‍ മുന്‍ ലോക ചാമ്പ്യന്‍ തായ്‌ലന്‍ഡിന്റെ രത്‌ചനോക്ക് ഇന്റനോണിനോട് മൂന്ന് ഗെയിമുകളില്‍ പരാജയപ്പെട്ടതോടെ ഇന്ത്യന്‍ താരം പി വി സിന്ധുവിന്റെ മികച്ച പ്രകടനം അവസാനിച്ചു.

രണ്ട് തവണ ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ മൂന്നാം സീഡ് സിന്ധു 21-15, 9-21, 14-21 എന്ന സ്‌കോറിനാണ് ലോക എട്ടാം റാങ്കുകാരിയും രണ്ടാം സീഡുമായ ഇന്റനോണിനോട് സെമിഫൈനലില്‍ തോറ്റത്. 54 മിനിറ്റിറ്റാണ് മത്സരം നീണ്ട് നിന്നത്.

Related Articles

Back to top button