Latest

ഉപയോഗ ശൂന്യമായ മാസ്‌കുകള്‍ കൊണ്ട് മനോഹര വിവാഹ വസ്ത്രം

“Manju”

ഇന്ന് നമ്മുടെ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ഒന്നായി മാറിയിരിക്കുകയാണ് മാസ്‌ക്. കൊറോണയെന്ന മഹാമാരിയുടെ വരവോടെ മാസ്‌ക്കും സാനിറ്റൈസറുമെല്ലാം അത്യാവശ്യമായി മാറിയിരിക്കുകയാണ്. അതുപോലെ തന്നെ ഉപയോഗിച്ച മാസ്‌കുകളുടെ എണ്ണും ഗണ്യമായി വര്‍ധിക്കുകയാണ്. ഇപ്പോഴിതാ ഉപേക്ഷിച്ച മാസ്‌കുകള്‍ കൊണ്ട് ഒരു വിവാഹ ഗൗണ്‍ ഒരുക്കിയിരിക്കുകയാണ്.

1500 വെളുത്ത നിറത്തിലുള്ള സര്‍ജിക്കല്‍ മാസ്‌കുകള്‍ ഉപയോഗിച്ചാണ് വിവാഹ വസ്ത്രം നിര്‍മ്മിച്ചിരിക്കുന്നത്. വെഡ്ഡിംഗ് പ്ലാനര്‍ വെബ്സൈറ്റിന്റെ സഹായത്തോടെയാണ് യു കെയിലെ ഡിസൈനറായ ടോം സില്‍വര്‍വുഡ് ഗൗണ്‍ ഒരുക്കിയത്. യുകെയിലെ കൊറോണ നിയന്ത്രണങ്ങള്‍ നീക്കം ചെയ്തിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ അവസാനിച്ച വേളയില്‍ ‘ഫ്രീഡം ഡേ’ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ വേറിട്ട ഗൗണ്‍ ഒരുക്കിയത്.

ജെമിമ ഹാംബ്രോ എന്ന മോഡലാണ് ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലിനടുത്ത് ഈ മാസ്‌ക് ഗൗണ്‍ അണിഞ്ഞ് ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തത്. ഓരോ ആഴ്ചയും യുകെയില്‍ 100 ദശലക്ഷം ഡിസ്‌പോസിബിള്‍ മാസ്‌കുകള്‍ വലിച്ചെറിയപ്പെടുന്നുവെന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ ഒരു ക്യാമ്പയിന്‍ പോലെയാണ് ഈ ഗൗണ്‍ ആളുകളിലേക്ക് എത്തുന്നത്.

Related Articles

Back to top button