IndiaLatest

ഇന്ത്യ-അമേരിക്ക ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭ അനുമതി

“Manju”

ഇന്ത്യ-അമേരിക്ക ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭ അനുമതി

ശ്രീജ.എസ്

ഡല്‍ഹി : വൈദ്യുതി മേഖലയില്‍ പൊതു താല്‍പര്യ വിഷയങ്ങളിലെ ഇന്ത്യ-അമേരിക്ക വിവര കൈമാറ്റത്തിനുള്ള ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭാ അനുമതി. വൈദ്യുത മേഖലയില്‍ പൊതു താല്‍പര്യമുള്ള വിഷയങ്ങളിലെ വിവര കൈമാറ്റം ലക്ഷ്യമിട്ടുള്ള ഇന്ത്യ- അമേരിക്ക ധാരണാപത്രത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്.
അമേരിക്കയിലെ ഫെഡറല്‍ എനര്‍ജി റെഗുലേറ്ററി കമ്മീഷനുമായി ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെക്കാനുള്ള കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ശിപാര്‍ശ ഇതോടെ അംഗീകരിയ്ക്കപ്പെട്ടു.

Related Articles

Back to top button