Thiruvananthapuram

വിമാനത്താവള ശുചീകരണ തൊഴിലാളികളിൽ നിന്ന് സ്വർണം പിടികൂടി

“Manju”

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാനം വൃത്തിയാക്കിയ തൊഴിലാളികളിൽ നിന്നും 56 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജൻസിയായ എയർ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരിൽ നിന്നാണ് 56.23 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത് .

ഞായറാഴ്ച രാവിലെ 8.25-നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൃത്തിയാക്കി പുറത്തിറങ്ങിയ ഇവരുടെ കൈവശമുണ്ടായിരുന്ന ചവറ്റുകുട്ടയില്‍ എക്‌സ്റേ പരിശോധന നടത്തിയപ്പോഴാണ് കറുത്ത ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞനിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. കുഴമ്പുരൂപത്തിലുള്ള ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് കണ്ടെടുത്തത്.

വിമാനത്തിലെ ശൗചാലയത്തിൽ ഉപേക്ഷിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയതെന്ന് പിടിയിലായവർ പറഞ്ഞതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായവരില്‍ ഒരാള്‍ക്ക് സ്വര്‍ണം ഉപേക്ഷിച്ച സംഭവത്തെക്കുറിച്ച് അറിയാമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യുകയും ഒപ്പം ഇവരുടെ മൊബൈല്‍ഫോണ്‍ വിളികളെക്കുറിച്ചും പരിശോധിക്കും.

Related Articles

Back to top button