IndiaLatest

കേന്ദ്രസര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു; മമത

“Manju”

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ വിടണമെന്ന ആവശ്യം നിരാകരിച്ച പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും ഡിജിപിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ കത്ത് അയച്ചു. ഐപിഎസ് കേഡര്‍ നിയമങ്ങളിലെ സെക്ഷന്‍ ആറ്(1) പാലിക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടതായി കത്തില്‍ പറയുന്നു.എന്നാല്‍ കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. 1954 ലെ ഐപിഎസ് കേഡര്‍ നിയമപ്രകാരമുള്ള അടിയന്തര വ്യവസ്ഥയുടെ ദുരുപയെഗമാണിതെന്ന് മമത കുറ്റപ്പെടുത്തി.’ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ നീക്കം ഫെഡറല്‍ ഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് തികച്ചും ഭരണഘടനവിരുദ്ധവും അസ്വീകാര്യവുമാണ്. സംസ്ഥാനത്തെ പകരക്കാരന്‍ വഴി നിയന്ത്രിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തെ അംഗീകരിക്കില്ലെന്നും ജനാധിപത്യ വിരുദ്ധ ശക്തികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും’ മമത പറഞ്ഞു.

Related Articles

Back to top button