ആലത്തൂര്‍: പെട്രോള്‍ പമ്പില്‍ മുളക് പൊടി എറിഞ്ഞ് മോഷണം. പമ്പ് ജീവനക്കാരന്റെ മുഖത്തേക്ക് മുളക് പൊടി എറിഞ്ഞാണ് പണം കവര്‍ന്നത്.
സംഭവുമായി ബന്ധപ്പെട്ട് പമ്പിലെ ജീവനക്കാരന് കുനിശ്ശേരി അങ്കമശാല സ്വദേശി വേലായുധന് പൊലീസില്‍ പരാതി നല്കി. വേലായുധന്റെ പരാതിയില്‍ ആലത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരാളാണ് കവര്‍ച്ച നടത്തിയത്. മോഷ്ടാവിനെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും വേലായുധന് പൊലീസിനെ അറിയിച്ചിട്ടുണ്ട്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.