KeralaLatest

യാമപ്രാര്‍ത്ഥനയില്‍ സജീവമായി പാലക്കാട് ഏരിയ

“Manju”

 

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ ഇന്നലെ (03-04-2024) ബുധനാഴ്ച എത്തിച്ചേര്‍ന്നത് പാലക്കാട് നിന്നുള്ള ഗുരുഭക്തരാണ്. നാല്പത്തഞ്ചില്‍ പരം ഭക്തരാണ് ഈ സംഘത്തിലുണ്ടായിരുന്നത്. എല്ലാ മാസവും മൂന്നാം തീയതിയാണ് പാലക്കാട് ഏരിയയുടെ യാമപ്രാര്‍ത്ഥന സജീവമായി യാമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് മറ്റുള്ളവര്‍ക്കും മാതൃകയാകുന്ന പാലക്കാട് ഏരിയയിലെ ഭക്തരെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ചുമതലക്കാര്‍ അഭിനന്ദനമറിയിച്ചു.

1983 ല്‍ ആണ് ശാന്തിഗിരി ആശ്രമവും പാലക്കാടുമായുള്ള ബന്ധം തുടങ്ങുന്നത്. ഈ കാലയളവില്‍ പാലക്കാട് ജില്ലയിലെ ഓലശ്ശേരിയില്‍ നിന്ന്  ഗംഗാധരന്‍ മാഷും കുടുംബവും പോത്തന്‍കോട് ആശ്രമത്തില്‍ വന്ന് ഗുരുവിനെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഗുരു അവരോട് നാട്ടിലെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. 85 ല്‍ ഗുരു ഓലശ്ശേരി സന്ദര്‍ശിച്ചു.  ക്രമേണ കാലക്രമത്തില്‍ വിശ്വാസി പരമ്പര പ്രാര്‍ത്ഥനയിലൂടെ കര്‍മ്മത്തിലൂടെയും ശക്തിയാര്‍ജ്ജിക്കുകയായിരുന്നു.

ഓരോ മൂന്ന് മണിക്കൂറുമിടവിട്ടാണ് ശാന്തിഗിരി ആശ്രമത്തില്‍ യാമപ്രാര്‍ത്ഥന നടക്കുന്നത്. ഓരോ ദിവസവും ഓരോ ഏരിയയിലുള്ള ഭക്തരാണ് യാമപ്രാര്‍ത്ഥനയ്ക്ക് എത്തുന്നത്. യാമ പ്രാര്‍ത്ഥനയിലൂടെ കുടുംബത്തിനും ഗോത്രത്തിനും സമൂഹത്തിനും പരിവര്‍ത്തനം ഉണ്ടാകുമെന്നാണ് വിശ്വാസം.

Related Articles

Back to top button