IndiaLatest

ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന് ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : ഡോ.എ.പി.ജെ അബ്ദുള്‍ കലാമിൻ്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ആദരാജ്ഞലി അര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ രാഷ്ട്രപതിയെന്ന നിലയിലും, ഒരു ശാസ്ത്രജ്ഞനെന്ന നിലയിലും രാജ്യത്തിന്റെ വികസനത്തിന് ഡോ.എ.പി.ജെ അബ്ദുള്‍ കലാം നല്‍കിയ സംഭാവനകള്‍ രാജ്യത്തിന് ഒരിക്കലും മറക്കാനാകില്ലെന്നും,
അദ്ദേഹത്തിന്റെ ജീവിതം ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.

ഒപ്പം ഒരു വീഡിയോയും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്.

ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും മുന്‍ രാഷ്ട്രപതിയ്ക്ക് ആദരവ് അര്‍പ്പിച്ചിരുന്നു

Related Articles

Back to top button