ErnakulamKeralaLatest

കൊച്ചി മെട്രോ സര്‍വീസ് സാധാരണ നിലയിലാക്കുന്നു

“Manju”

സിന്ധുമോൾ. ആർ

കൊച്ചി മെട്രോയുടെ സര്‍വീസുകള്‍ പൂര്‍ണതോതില്‍ സാധാരണ നിലയിലാക്കി. ചൊവ്വാഴ്ച മുതല്‍ രാവിലെ ആറു മുതല്‍ രാത്രി പത്തു മണിവരെ മെട്രോ സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍) അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കോവിഡ് ബാധയെത്തുടര്‍ന്നായിരുന്നു സമയക്രമത്തില്‍ നേരത്തെ നിയന്ത്രണം വരുത്തിയിരുന്നത്. ഇപ്പോള്‍ രാത്രി ഒന്‍പതിനാണ് അവസാന വണ്ടി പേട്ടയില്‍ നിന്നും ആലുവയില്‍ നിന്നും പുറപ്പെടുന്നത്. വിപുലമായി ജനകീയ ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മെട്രോ സര്‍വീസ് പൂര്‍വസ്ഥിതിയിലാക്കുന്നതെന്നും കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button