IndiaLatest

ജിഎസ്ടി: 6000 കോടി രൂപയുടെ എട്ടാം ഗഡു സംസ്ഥാനങ്ങൾക്ക് അനുവദിച്ചു

“Manju”

ചരക്കുസേവന നികുതി വരുമാനത്തിലെ കുറവ് പരിഹരിക്കുന്നതിനായി നൽകുന്ന ധനസഹായത്തിന്റെ എട്ടാം ആഴ്ചയിലെ ഗഡുവായ 6,000 കോടി രൂപ ധനമന്ത്രാലയം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തു. ഇതിൽ 5,516.60 കോടി രൂപ, 23 സംസ്ഥാനങ്ങൾക്കും, 483.40 കോടി രൂപ, നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡൽഹി, ജമ്മുകാശ്മീർ, പുതുച്ചേരി എന്നിവർക്കും ആണ് വിതരണം ചെയ്തത്. ചരക്ക് സേവന നികുതി സമിതി അംഗങ്ങളായ ഭരണകൂടങ്ങൾക്ക് ആണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ശേഷിക്കുന്ന അഞ്ച് സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറാം, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിൽ ചരക്ക് സേവന നികുതി വരുമാനത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നില്ല.

ചരക്ക് സേവന നികുതി ഏർപ്പെടുത്തിയതിലൂടെ വരുമാനത്തിൽ ഉണ്ടായ 1.10 ലക്ഷം കോടി രൂപയുടെ കുറവ് പരിഹരിക്കുന്നതിനായി 2020 ഒക്ടോബറിലാണ് ഭാരത സർക്കാർ പ്രത്യേക കടമെടുപ്പ് സംവിധാനത്തിന് അവസരമൊരുക്കിയത്. ഇതുവരെ ഇതിനു കീഴിൽ 7 തവണകളായി കടമെടുപ്പ് നടന്നുകഴിഞ്ഞു. സംസ്ഥാനങ്ങൾക്ക് നൽകുന്ന ധനസഹായത്തിന്റെ എട്ടാം ഗഡു ആണ് ഈ ആഴ്ച വിതരണം ചെയ്തത്.

 

Related Articles

Back to top button