IndiaLatest

ബ്രാൻഡ് വെളിച്ചെണ്ണയിൽ മായംകലര്‍ന്നതായി വ്യാപക പരാതി

“Manju”

അടിമാലി: പ്രമുഖ അർഥസർക്കാർ ബ്രാൻഡ് വെളിച്ചെണ്ണയിൽ മായംകലര്‍ന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് സാമ്പിള്‍ പിടിച്ചെടുത്ത് പരിശോധനക്കയച്ചു. സപ്ലൈകോ സ്വന്തം ഉല്‍പന്നമായി വിതരണം ചെയ്യുന്ന വെളിച്ചെണ്ണയാണിത്.
ജില്ല ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ തൊടുപുഴ, അടിമാലി, കട്ടപ്പന, നെടുങ്കണ്ടം, പീരുമേട്, കുമളി, ഇടുക്കി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാവേലി സ്റ്റോറുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
വെളിച്ചെണ്ണയെ സംബന്ധിച്ച്‌ ജില്ലയിലുടനീളം പരാതി ഉയരുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അധികൃതര്‍ പറഞ്ഞു. ശേഖരിച്ച സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി കാക്കനാട്ടെ റീജനല്‍ അനലറ്റിക്കല്‍ ലാബിലേക്ക് അയച്ചു.
പരിശോധനഫലം വന്നശേഷം തുടര്‍നടപടി ഉണ്ടാകും. പിരിശോധനക്ക് തൊടുപുഴ ഭക്ഷ്യസുരക്ഷ ഓഫീസര്‍ എം.എന്‍. ഷംസിയ, ദേവികുളം ഭക്ഷ്യസുരക്ഷ ഓഫിസര്‍ ബൈജു ജോസഫ്, ഉടുമ്പന്‍ചോല ഭക്ഷ്യ സുരക്ഷ ഓഫിസര്‍ ആന്‍മേരി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button